Breaking News

ചാമ്പ്യന്‍സ് ലീഗ്; ‘എട്ടിന്റെ പണി’ വാങ്ങി നാണംകെട്ട് ബാഴ്‌സലോണ യുവേഫ ചാമ്പ്യന്‍സ് ലീഗ് ഫുട്ബോളില്‍ നിന്ന ബാഴ്സലോണയ്ക്ക് നാണംകെട്ട മടക്കം. പോര്‍ച്ചുഗലിലെ ലിസ്ബണില്‍ നടന്ന പോരാട്ടത്തില്‍ മുന്‍ ചാമ്പ്യന്‍മാരുമായ ബയേണ്‍ മ്യൂണിക്കാണ് ബാഴ്സയെ 8-2ന് തകര്‍ത്തെറിഞ്ഞത്.


യുവേഫ ചാമ്പ്യന്‍സ് ലീഗ് ഫുട്ബോളില്‍ നിന്ന ബാഴ്സലോണയ്ക്ക് നാണംകെട്ട മടക്കം. പോര്‍ച്ചുഗലിലെ ലിസ്ബണില്‍ നടന്ന പോരാട്ടത്തില്‍ മുന്‍ ചാമ്പ്യന്‍മാരുമായ ബയേണ്‍ മ്യൂണിക്കാണ് ബാഴ്സയെ 8-2ന് തകര്‍ത്തെറിഞ്ഞത്.

തോമസ് മുള്ളറും മുന്‍ ബാഴ്സ താരം ഫിലിപ്പെ കുട്ടീഞ്ഞോയും രണ്ടു ഗോളുകള്‍ വീതം നേടി. ഇവാന്‍ പെരിസിച്ച്, സെര്‍ജി നാബ്രി, അല്‍ഫോണ്‍സോ ഡേവിസ്, റോബര്‍ട്ട് ലെവന്‍ഡോസ്‌കി എന്നിവരാണ് മറ്റു സ്‌കോറര്‍മാര്‍. ഏഴാം മിനിറ്റില്‍ ഡേവിഡ് അലാബയുടെ സെല്‍ഫ് ഗോളും 57ാം മിനിറ്റില്‍ ലൂയിസ് സുവാരസിന്റെ ഗോളുംമാത്രമാണ് ബാഴ്സയ്ക്ക് ആശ്വാസിക്കാന്‍ വഴിയൊരുക്കിയത്.

ആദ്യ പകുതിയില്‍ തന്നെ നാല് ഗോളുകള്‍ നേടിയ ബയേണ്‍ രണ്ടാം പകുതിയിലും ബാഴ്്‌സയോട് തെല്ലുപോലും കാരുണ്യം കാണിച്ചില്ല. നാലാം മിനിറ്റില്‍ തന്നെ നയം വ്യക്തമാക്കി തുടങ്ങിയ ബയേണ്‍ 21, 27, 31 തുടങ്ങി 10 മിനിറ്റിനിടെ മൂന്നു ഗോളുകള്‍ നേടി തങ്ങളുടെ ക്രൂരമുഖം വ്യക്തമാക്കി. ഏഴാം മിനിറ്റില്‍ കിട്ടിയ സെല്‍ഫ് ഗോളാണ് ബാഴ്‌സയ്ക്ക് ആശ്വസിക്കാന്‍ വകനല്‍കിയത്.


57ാം മിനിറ്റില്‍ സുവാരസിലൂടെ ബാഴ്‌സ ഒരു ഗോള്‍ മടക്കി. മനോഹരമായ ഒരു ടച്ചിലൂടെ ബയേണ്‍ പ്രതിരോധത്തെ വെട്ടിച്ചായിരുന്നു സുവാരസിന്റെ ഫിനിഷ്. പ്രതീക്ഷയുടെ ചെറിയൊരു കണിക ബാഴ്‌സ കണ്ടെങ്കിലും വലിയ ദുരന്തിന് മുമ്പുള്ള ഒരു നിശബ്ദതമാത്രമായിരുന്നു അത്. 63,82,85,89 മിനിറ്റുകളില്‍ ബയേണ്‍ വീണ്ടും തനിരൂപം കാട്ടി. അതിന് മുന്നില്‍ കാഴ്ചക്കാരായി മാത്രം നില്‍ക്കാനായിരുന്നു മെസിയുടെ ബാഴ്‌സയ്ക്ക് വിധി.

No comments