40-ാം റാങ്ക്, സ്വപ്നം പഠിച്ചു നേടി, സിവിൽ പരീക്ഷയിൽ മൊഗ്രാൽ പുത്തൂരിന് അഭിമാനമായി അശ്വതി മാഹിൻ കുന്നിൽ ✍️
40-ാം റാങ്ക്, സ്വപ്നം പഠിച്ചു നേടി,
സിവിൽ പരീക്ഷയിൽ മൊഗ്രാൽ പുത്തൂരിന് അഭിമാനമായി അശ്വതി
മാഹിൻ കുന്നിൽ ✍️
കാസറഗോഡ്: കെ . എസ് ഇ. ബി നെല്ലിക്കുന്ന് സെക്ഷനിലെ എ ഇ ആയിരുന്നു ശ്രീനിവാസൻ സാർ, സി പി സി ആർ ഐ യിലെ സയൻ്റിസ്റ്റായിരുന്നു ഡോ: ലീന മാഡം. രണ്ട് പതിറ്റാണ്ടിലേറെ കാലമായി ഇവരുമായി നല്ല ബന്ധമാണ്.സി ടി അഹ്മ്മദലി എം എൽ എ ആയിരുന്നപ്പോൾ ശ്രീനിവാസൻ സാർ സമ്മാനിച്ചതാണ് കുന്നിലെ ട്രാൻസ്ഫോർമർ,
ഇവരുടെ കുടുംബത്തിലെ ഓരോ സന്തോഷവും സാർ വിളിച്ചു പറയുമായിരുന്നു, വർഷങ്ങളായി മുടങ്ങാതെയുള്ള രണ്ട് പെരുന്നാളിനും ആദ്യത്തെ ആശംസ സാറിൻ്റേതായിരുന്നു. ശ്രീനിവാസൻ സാർ തന്നെയാണ് ആ സന്തോഷ വാർത്തയും വിളിച്ചു പറഞ്ഞത്, ഡോക്ടറായ മകൾ സിവിൽ സർവ്വീസിൽ മികച്ച വിജയം നേടിയിരിക്കുന്നു, മകൾ അശ്വതി സിവിൽ സർവ്വീസിൽ 40-ാം റാങ്കും സംസ്ഥാന തലത്തിൽ രണ്ടാം റാങ്കും നേടിയിരിക്കുന്നു, 1995 മുതൽ കാസർകോട്ടും മൊഗ്രാൽ പുത്തൂർ അർജാലിലുമായിരുന്നു സാറും കുടുംബവും താമസിച്ചിരുന്നത്, ഈ നാടും നാട്ടുകാരുമായി ഇന്നും നല്ല ബന്ധമാണ് അദ്ധേഹത്തിനും ഭാര്യ ലീനക്കും,
സിവിൽ സർവീസ് പരീക്ഷയിൽ കേരളത്തിൻ്റെ അഭിമാനമായി മാറിയ ഡോ: അശ്വതി ശ്രീനിവാസ്. അഖിലേന്ത്യാ തലത്തിൽ നാൽപ്പതാം റാങ്കും സംസ്ഥാനതലത്തിൽ രണ്ടാം റാങ്കും നേടി മൊഗ്രാൽ പുത്തൂരിനും അഭിമാനമായി.അശ്വതി കാഞ്ഞങ്ങാടിൻ്റെ മരുമകളാണ്. പ്രവാസിയായ കുഞ്ഞിക്കണ്ണൻ്റെയും ദുർഗ ഹയർ സെക്കൻഡറി സ്കൂൾ അധ്യാപിക വിലാസിനിയുടെയും മകൻ കിരൺ കണ്ണൻ്റെ ഭാര്യയാണ് ഡോ: അശ്വതി ശ്രീനിവാസ്. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ജോലി ചെയ്യുകയാണ്. അശ്വതി ഭർത്താവുമൊന്നിച്ച് തിരുവനന്തപുരത്താണ് താമസം. കിരണും സിവിൽ സർവ്വീസിനായി പരിശ്രമിക്കുകയാണ്. കൊല്ലം സ്വദേശിയാണ് ശ്രീനിവാസൻ സാർ, ഈ കുടുംബത്തിൻ്റെ ആഹ്ളാദത്തിൽ ഞാനും കുടുംബവും പങ്കാളിയാകുന്നു,,, സ്വപ്നം പഠിച്ചു നേടിയ അശ്വതിക്ക് അഭിനന്ദനങ്ങൾ നേരുന്നതായി മാഹിൻ കുന്നിൽ എഴുത്തിലൂടെ അറിയിച്ചു.

No comments