കാസർകോട് ജനറൽ ആശുപത്രിക്ക് സമീപത്തെ സപ്ലൈകോ ജീവനക്കാരന് കോവിഡ്, സ്ഥാപനം അടച്ചുപൂട്ടി; ഓണ ചന്തയും അടച്ചു; ഓണത്തിന് ഏതാനും ദിവസം ബാക്കിനിൽക്കെ സപ്ലൈകോയും ഓണം ചന്തയും പൂട്ടിയത് ജനങ്ങളെ ദുരിതത്തിലാഴ്ത്തി
ജീവനക്കാരന് കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് കാസർകോട് ജനറൽ ആശുപത്രിക്ക് സമീപത്തെ സപ്ലൈകോ അടച്ചുപൂട്ടി; ഓണ ചന്തയും അടച്ചു; ജീവനക്കാർ ക്വാറന്റൈനിൽ. സപ്ലൈകോയിലെ 11 ജീവനക്കാരാണ് നിരീക്ഷണത്തിൽ പോയത്. കെഎസ്ആർടിസി ബസ്റ്റാൻഡിന് എതിർവശമുള്ള കെട്ടിടത്തിൽ കഴിഞ്ഞദിവസം പ്രവർത്തനമാരംഭിച്ച ഓണച്ചന്തയും അടച്ചുപൂട്ടി. ഇവിടെ ജോലി ചെയ്ത് 6 ജീവനക്കാരും ക്വാറന്റൈനിൽ പോയി. ഓണത്തിന് ഏതാനും ദിവസം ബാക്കിനിൽക്കെ സപ്ലൈകോയും ഓണം ചന്തയും പൂട്ടിയത് ജനങ്ങളെ നിരാശയിലാഴ്ത്തിയിരിക്കുകയാണ് . ഇനി സാധനങ്ങൾ വാങ്ങണമെങ്കിൽ കാസർകോട് നഗരത്തിൽ പുതിയ ബസ്റ്റാൻഡ് സമീപം ഗൾഫ് ബസാറിൽ ഉള്ള സപ്ലൈകോ മാത്രമാണുള്ളത്.
No comments