Breaking News

സാമൂഹ്യ പരിഷ്‌കര്‍ത്താവും എഴുത്തുകാരിയുമായ ദേവകി നിലയങ്ങോട് അന്തരിച്ചു

 സാമൂഹ്യ പരിഷ്‌കര്‍ത്താവും എഴുത്തുകാരിയുമായ ദേവകി നിലയങ്ങോട് അന്തരിച്ചു


ബ്രാഹ്‌മണ സമുദായത്തിലെ അനാചാരങ്ങള്‍ക്കെതിരെ നിരന്തരം പോരാടിയ സാമൂഹ്യ പരിഷ്‌കര്‍ത്താവും എഴുത്തുകാരിയുമായ ദേവകി നിലയങ്ങോട് (95) അന്തരിച്ചു. തൃശൂര്‍ തിരൂരില്‍ മകളുടെ വീട്ടിലായിരുന്നു ഉച്ചയ്ക്കായിരുന്നു അന്ത്യം. എടപ്പാളിനടുത്ത് പകരാവൂര്‍ മനയ്ക്കലാണ് ജനിച്ചത്. നിലയങ്ങോട് മനയ്ക്കല്‍ പരേതനായ രവി നമ്പൂതിരിപ്പാടാണ് ഭര്‍ത്താവ്. അച്ഛന്‍ കൃഷ്ണന്‍ സോമയാജിപ്പാട്. അമ്മ കാറല്‍മണ്ണ നരിപ്പറ്റ മനക്കല്‍ ദേവകി അന്തര്‍ജനം. ‘നഷ്ടബോധങ്ങളില്ലാതെ’, ‘യാത്ര കാട്ടിലും നാട്ടിലും’, വാതില്‍ പുറപ്പാട് എന്നിവയാണ് പ്രധാന കൃതികള്‍. ഇവ ഒറ്റപ്പുസ്തകമാക്കി ‘കാലപ്പകര്‍ച്ച’ എന്ന പേരില്‍ പ്രസിദ്ധീകരിച്ചു.

മക്കള്‍: സതീശന്‍ (എരുമപ്പെട്ടി) ചന്ദ്രിക (റിട്ട. അധ്യാപിക, തൃശൂര്‍), കൃഷ്ണന്‍ (മുംബൈ), ഗംഗാധരന്‍ (കേരള സര്‍വകലാശാല, തിരുവനന്തപുരം), ഹരിദാസ്. (എയര്‍പോര്‍ട്ട്, തിരുവനന്തപുരം), ഗീത (ബംഗളൂരു). മരുമക്കള്‍: അജിത (സംഗീത അധ്യാപിക, ഗവ. ഹൈസ്‌കൂള്‍, അവണൂര്‍), പരേതനായ രവീന്ദ്രന്‍ (ചിന്ത രവി-ചലച്ചിത്ര സംവിധായകന്‍), മായ (അധ്യാപിക, മുംബൈ), ഗീത (എല്‍ഐസി, തിരുവനന്തപുരം), ഹേമലത (പാസ്പോര്‍ട്ട് ഓഫീസ്, തിരുവനന്തപുരം), വാസുദേവന്‍ (എന്‍ജിനിയര്‍, ബംഗളൂരു).

No comments