മൂന്നാറിൽ രാജമലയിലെ പെട്ടിമൊടയിൽ മണ്ണിടിച്ചിൽ, ഇരുപതോളം വീട് മണ്ണിനിടയിലെന്ന് സൂചന
മൂന്നാര്‍: ഉരുള്‍പൊട്ടലിനെ തുടര്‍ന്ന് ഇടുക്കി രാജമലയില്‍ നിരവധി വീടുകള്‍ക്ക് മുകളിലേക്ക് മണ്ണിടിച്ചുവീണതായി സംശയം. പെട്ടിമുടി സെറ്റില്‍മെന്റിലെ ലയങ്ങള്‍ക്ക് മുകളിലേക്കാണ് മണ്ണിടിച്ച് വീണത്.നിരവധി പേര്‍ മണ്ണിടിച്ചില്‍ കുടുങ്ങിയതായി സംശയം. 20 പേര്‍ മണ്ണിനടയില്‍പ്പെട്ടതായാണ് അനൗദ്യോഗിക വിവരം.
തോട്ടം തൊഴിലാളികള്‍ തിങ്ങിപ്പാര്‍ക്കുന്ന പ്രദേശമാണിത്. വൈദ്യുതി ഇല്ലാത്തതിനാല്‍ കൃത്യമായ വിവരം ഇവിടെ നിന്ന് ലഭിച്ചിട്ടില്ല. രക്ഷാപ്രവര്‍ത്തകര്‍ സംഭവ സ്ഥലത്തേക്ക് ഉടന്‍ എത്തുമെന്ന് കലക്ടര്‍ അറിയിച്ചു. സമീപത്തെ ആശുപത്രികള്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്.തമിഴ് തൊഴിലാളികളാണ് ഈ പ്രദേശത്ത് കൂടുതലായി താമസിക്കുന്നത്. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.
No comments