Breaking News

പുക പരിശോധന സര്‍ട്ടിഫിക്കറ്റ് ഇല്ലെങ്കില്‍ അപകടം ഉണ്ടായാല്‍ ക്ലെയിം കിട്ടില്ല എന്ന പ്രചാരണം വാസ്‌തവ വിരുദ്ധമാണെന്ന് മോട്ടോർ വാഹന വകുപ്പ്;


 തിരുവനന്തപുരം: പുക പരിശോധന സര്‍ട്ടിഫിക്കറ്റ് ഇല്ലെങ്കില്‍ അപകടം ഉണ്ടായാല്‍ ക്ലെയിം കിട്ടില്ല എന്ന പ്രചാരണം വാസ്‌തവ വിരുദ്ധമാണ് എന്ന് മോട്ടോർ വാഹന വകുപ്പ്. എന്നാല്‍, വാഹനം കൃത്യമായി സര്‍വീസ് ചെയ്‌തു പുക പരിശോധന നടത്തി സര്‍ട്ടിഫിക്കറ്റ് വാങ്ങി വയ്‌ക്കേണ്ടത് നിയമപ്രകാരം നിര്‍ബന്ധമാണ് എന്ന് ഓര്‍മ്മിപ്പിക്കുകയും ചെയ്തു മോട്ടോര്‍ വാഹന വകുപ്പ്.

സാമൂഹിക മാധ്യമങ്ങളില്‍, പ്രത്യേകിച്ച് വാട്‍സ്‍ആപ്പില്‍ വ്യാപകമായി പ്രചരിക്കുന്ന ഒരു സന്ദേശമാണ് ആളുകളില്‍ പരിഭ്രാന്തി സൃഷ്‌ടിച്ചത്. സാമൂഹിക മാധ്യമങ്ങളിലെ വ്യാപക പ്രചാരണങ്ങളെ തുടര്‍ന്ന് അറിയിപ്പുമായി രംഗത്തെത്തിയിരിക്കുകയാണ് കേരള മോട്ടോര്‍ വാഹന വകുപ്പ്.

No comments