Breaking News

സ്വാതന്ത്ര്യ ദിനത്തിൽ പ്രദേശത്തെ ഐസലേഷൻ വാർഡുകളിലേക്ക് ബെഡ്ഷീറ്റുകൾ നൽകി മുന്നാട് പീപ്പിൾസ് കോളേജ് എൻഎസ്എസ് യൂണിറ്റുകൾ



മുന്നാട് : സ്വാതന്ത്യ ദിനത്തിൽ കോവിഡ് 19 ഐസലേഷൻ വാർഡുകളിലേക്ക് ബെഡ് ഷീറ്റുകൾ നൽകി മുന്നാട് പീപ്പിൾസ് കോളേജ് എൻ.എസ്.എസ് യൂണിറ്റുകൾ . കോവിഡ് അതിജീവന പ്രവർത്തനങ്ങളുടെ ഭാഗമായി കണ്ടെത്തിയ തുക ഉപയോഗിച്ചാണ് കോളേജിലെ രണ്ട് എൻ.എസ്.എസ് യൂണിറ്റുകളുടെ നേതൃത്വത്തിൽ ബെഡ്ഷീറ്റുകളും തലയണകളും വിതരണം ചെയ്തത്.കാഞ്ഞങ്ങാട് ജില്ലാ ആശുപത്രി , കാസർകോട് ജനറൽ ആശുപതി എന്നിവിടങ്ങളിലെ ഐസൊലേഷൻ വാർഡുകളിലേക്കാണ് 100 വീതംഷീറ്റുകൾ വിതരണം നടത്തിയത്.എൻ.എസ്.പ്രാഗ്രാം ഓഫീസർമാരായ ഇ.രഞ്ജിത്ത് കുമാർ , പി.ശകുന്തള എന്നിവരിൽ നിന്ന് ജില്ലാ ആശുപത്രിയിലെ സിനിയർ കൺസൾട്ടന്റ് സർജൻ ഡോ.വിനോദ് , ഡോ.അജിത് എന്നിവരും കാസർകോട് ജനറൽ ആശുപത്രിയിൽ ആർ.എം.ഒ ഡോ.ഗണേഷ്എ , ഡപട്ടി സൂപ്രണ്ട് ഗീത എന്നിരും ബെഡ്ഷീറ്റുകളും തലയണകളും ഏറ്റുവാങ്ങി . എൻ.എസ്.എസ് വളണ്ടിയേഴ്സായ വിപിൻ കൃഷ്ണൻ , വിജയ വിലാസ് , രശ്മി,എന്നിവർ നേതൃത്വം നൽകി .

No comments