Breaking News

ബോയ്സ് ഓഫ് അക്കരക്കുന്ന് കൂട്ടായ്മ വിജയിച്ച വിദ്യാർത്ഥികൾക്ക് സ്നേഹോപഹാരം നൽകി


 ബോയ്സ് ഓഫ് അക്കരക്കുന്ന് കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ 10, +1, +2 വിജയം കരസ്ഥമാക്കിയ മുഴുവൻ വിദ്യാർത്ഥികൾക്കും  സ്നേഹോപഹാരം നൽകി, മികച്ച മാർക്ക്‌ നേടിയവർക് ക്യാഷ്‌ അവാർഡും അഭിനന്ദനവും അറിയിച്ചു. കൂടാതെ നമ്മുടെ നാട്ടിൽ നിന്ന് ഹുദവി പഠനം പൂർത്തിയാക്കിയ നൗഫൽ ഹുദവിക്കും..മികച്ച പ്രവർത്തനത്തിന് ഹാരിസ് ഒമാനും സ്നേഹോപഹാരം നൽകി. പ്രസിഡന്റ്‌ അബ്ദുൽ റഹ്മാൻ അധ്യക്ഷത വഹിച്ച പരിപാടിയിൽ ഇത്  പോലുള്ള പ്രവത്തനങ്ങൾ നമ്മുടെ കുട്ടികളിൽ മികച്ച പഠനത്തിന് പ്രോത്സാഹനം ആവുമെന്നും, ഇനിയും ഭാവിയിൽ ഇത് പോലുള്ള പ്രവർത്തനങ്ങൾക്ക് സന്നദ്ധത അറിയിച്ചു. ഇതുമായി സഹകരിച്ച മുഴുവൻ ആൾക്കാർക്കും നന്ദിയും അവരാണ് നാടിന്റെ കരുത്തും മികച്ച പ്രവർത്തനങ്ങൾക്ക് വഴികാട്ടികളാവാൻ അവർ മുന്നിൽ നിന്ന് നയിക്കുന്നുവെന്നും  പറഞ്ഞു.

No comments