Breaking News

വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച്‌​ പാകിസ്​താന്‍ നടത്തിയ ഷെല്‍ ആക്രമണത്തിൽ മലയാളി ജവാന് വീര മൃത്യു

ശ്രീനഗര്‍: ഇന്ത്യ -പാകിസ്​താന്‍ അതിര്‍ത്തിയിലുണ്ടായ ഷെല്‍ ആക്രമണത്തില്‍ മലയാളി ജവാന് വീരമൃത്യു. കൊല്ലം അഞ്ചല്‍ സ്വദേശി അനീഷ് തോമസാണ് മരിച്ചത്.

രജൗരിയിലെ സുന്ദര്‍ബനി സെക്​ടറില്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച്‌​ പാകിസ്​താന്‍ നടത്തിയ ഷെല്‍ ആക്രമണത്തിലാണ്​ അനീഷ്​ വീരമൃത്യു വരിച്ചത്​​. ചൊവ്വാഴ്​ച ഉച്ച തിരിഞ്ഞ്​ 2.30ക്കായിരുന്നു പാക്​ പ്രകോപനം.ഈ മാസം 25 ന് അവധിക്കായി നാട്ടിലെത്താന്‍ ഇരിക്കുകയായിരുന്നു അനീഷ്.ഇന്നലെ ഉച്ചയോടെയാണ് പാക്കിസ്ഥാന്‍ ഭാഗത്ത് നിന്നും അതിര്‍ത്തിയിലെ ഇന്ത്യന്‍ പോസ്റ്റുകളിലേക്ക് വെടിവെപ്പ് നടന്നത്. ഇന്ത്യന്‍ സേനയും ശക്തമായി തിരിച്ചടിച്ചു.പാക്കിസ്ഥാന്‍ നടത്തിയ ഷെല്‍ ആക്രമണത്തില്‍ ഒരു മേര്‍ജറിനും മൂന്ന് സൈനികര്‍ക്കും പരിക്കേറ്റുവെന്നായിരുന്നു ഇന്നലെ സൈന്യം പുറത്ത് വിട്ട വിവരം. ഇവരില്‍ ഒരാളായിരുന്നു മരിച്ച അനീഷ്. മറ്റുള്ളവര്‍ ചികിത്സയില്‍ തുടരുകയാണ്. എമിലിയാണ് അനീഷിന്‍റെ ഭാര്യ. ഏകമകള്‍ ഹന്ന.

No comments