രാജ്യത്തെ കോവിഡ് ബാധിതർ 49 ലക്ഷം കടന്നു; 24 മണിക്കൂറിനിടെ 83,809 കോവിഡ് കേസുകൾ
ന്യൂഡൽഹി:
രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം 49 ലക്ഷം കടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 83,809 കോവിഡ് കേസുകളാണ് സ്ഥിരീകരിച്ചത്. ഇതോടെ ആകെ രോഗ ബാധിതരുടെ എണ്ണം 49,30,236 ആയി.
കേന്ദ്ര ആരോഗ്യ മന്ത്രാലയം പുറത്തുവിട്ട കണക്കുകൾ പ്രകാരം 1,054 കോവിഡ് മരണങ്ങളാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ റിപ്പോർട്ട് ചെയ്തത്. ഇതോടെ രാജ്യത്തെ ആകെ കോവിഡ് മരണങ്ങൾ 80,776 ആയി ഉയർന്നു.
രാജ്യത്ത് 9,90,061 ആക്ടീവ് കേസുകളാണ് നിലവിലുള്ളത്. 38,59,400 പേർക്ക് രോഗമുക്തി ലഭിച്ചതായും ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.

No comments