Breaking News

സ്തുത്യർഹമായ സേവന പ്രവർത്തനം നടത്തിയവർക്ക് സ്നേഹാദരം നൽകി എസ്ഡിപിഐ ചൗക്കി ബ്രാഞ്ച്


മൊഗ്രാൽപുത്തൂർ : കോവിഡ് കാലത്ത് സ്തുത്യർഹ സേവനങ്ങൾ നടത്തിയ പാർട്ടി പ്രവർത്തകരെ എസ്ഡിപിഐ ചൗക്കി ബ്രാഞ്ച് സ്നേഹാദരം നൽകി ആദരിച്ചു.

 പതിനാലാം വാർഡ് മെമ്പർ ദിക്ഷിത് കല്ലങ്കൈ, നാട്ടുമാവിന്റെ സംരക്ഷകൻ ഷാഫി കല്ലങ്കൈ, കോവിഡ് കാലത്തെ സമർപ്പിത സേവനത്തിന് റിയാസ് കുന്നിൽ, നൗഫൽ കുന്നിൽ, ജാബിർ കുന്നിൽ, ഹാരിസ് തോട്ടിൽ, അബ്ദുല്ല ചേരങ്കൈ, ശരീഫ് മൊഗ്രാൽപുത്തൂർ എന്നിവർക്ക് മൊമെന്റോ നൽകി ആദരിച്ചു.

 ചടങ്ങിൽ എസ്ഡിപിഐ മൊഗ്രാൽപുത്തൂർ പഞ്ചായത്ത് പ്രസിഡന്റ് അഹ്മദ് ചൗക്കി, അസ്‌കർ ചൗക്കി, ഹമീദ് എരിയാൽ, സമീർ ചൗക്കി, അൻവർ കല്ലങ്കൈ, സവാദ് കല്ലങ്കൈ, റഹ്മാൻ ആസാദ്‌ നഗർ,ജാബിർ കുന്നിൽ, റിയാസ് കുന്നിൽ തുടങ്ങിയവർ സംബന്ധിച്ചു.

No comments