Breaking News

ഇന്ത്യയിൽ കോവിഡ് വാക്സിൻ പരീക്ഷണം പുനരാംരംഭിച്ചു; ആശ്വസമായി അനുമതി

ഇന്ത്യയിൽ ഓക്സ്ഫഡ് കോവിഡ് വാക്സീൻ പരീക്ഷണം പുനരാരംഭിക്കാൻ പുണെ സിറം ഇൻസ്റ്റിറ്റ്യൂട്ടിന് ഡിസിജിഐ വി.ജി. സൊമാനി അനുമതി നൽകി. മനുഷ്യപരീക്ഷണത്തിനായി ആളുകളെ തിരഞ്ഞെടുക്കുന്നത് നിർത്തിവച്ചുള്ള ഉത്തരവും ഡിസിജിഐ റദ്ദാക്കി.

ബ്രിട്ടനിൽ വാക്സീൻ കുത്തിവച്ച ഒരാളിൽ വിപരീതഫലം കണ്ടതിനെ തുടർന്ന് അസ്ട്രാസെനക കമ്പനി പരീക്ഷണം നിർത്തിവയ്ക്കുകയായിരുന്നു. ഇതിനെ തുടർന്നാണ് ഡിസിജിഐയുടെ നിർദേശ പ്രകാരം സീറം ഇൻസ്റ്റിറ്റ്യൂട്ട് ഇന്ത്യയിലെ പരീക്ഷണവും നിർത്തിവച്ചത്..

പരീക്ഷണം വീണ്ടും തുടങ്ങുമ്പോൾ കൂടുതൽ ജാഗ്രത വേണമെന്നാണ് ഡിസിജിഐ നിർദേശം. പുണെ സിറം ഇൻസ്റ്റിറ്റ്യൂട്ടിൻറെ പരീക്ഷണ പ്രോട്ടോകോൾ ഹാജരാക്കാനും നിർദേശിച്ചിട്ടുണ്ട്.

മൂന്നാംഘട്ട പരീക്ഷണത്തിനിടെ വാക്സിൻ കുത്തിവെച്ച വൊളണ്ടിയർമാരിൽ ഒരാൾക്ക് അജ്ഞാത രോഗം ബാധിച്ചതിനാൽ നിർത്തിവച്ച പരീക്ഷണം ബ്രിട്ടനിൽ കഴിഞ്ഞ ശനിയാഴ്ച വീണ്ടും തുടങ്ങിയിരുന്നു. ഇതോടെയാണ് AZD1222 എന്ന വാക്സിൻ പരീക്ഷണത്തിന് വീണ്ടും തുടക്കമായത്.

‍‍
ലോകം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന കൊവിഡ് വാക്‌സിൻറെ പരീക്ഷണമാണ് ഓക്‌സ്‌ഫഡ് സർവകലാശാലയിൽ പുരോഗമിക്കുന്നത്. വിവിധ രാജ്യങ്ങൾ കൊവിഡ് വാക്‌സിൻ നിർമ്മിക്കാനുള്ള തീവ്ര ശ്രമങ്ങളിലാണ്.

No comments