Breaking News

ഉമർ ഖാലിദിനെ തൂക്കിലേറ്റും, ഡൽഹിയിൽ നടന്ന അക്രമങ്ങൾ മുംബൈ ഭീകരാക്രമണത്തിന് സമാനം'; ബി.ജെ.പി നേതാവ് കപിൽ മിശ്ര

ഡൽഹി : 'ഉമർ ഖാലിദ്, താഹിർ ഹുസൈൻ, ഖാലിദ് സെയ്ഫി തുടങ്ങിയവരാണ് ആസൂത്രിതമായ കൂട്ടക്കൊല നടത്തിയത് ഈ തീവ്രവാദികളെയും കൊലയാളികളെയും തൂക്കിലേറ്റും' മിശ്ര പറഞ്ഞു.
സഫൂറ സർഗാർ, ഖാലിദ്, സൈഫി തുടങ്ങിയ പൗരത്വ പ്രക്ഷോഭകരാണ് ആളുകളെ കൂട്ടക്കൊല ചെയ്യാൻ ലക്ഷ്യമിട്ട് കലാപം ആസൂത്രണം ചെയ്തത്. കലാപത്തിന് മാസങ്ങൾ നീണ്ട ആസൂത്രണം ഉണ്ടായിരുന്നുവെന്നും ഇത് ആളുകൾ കൊല്ലപ്പെടാനും ജനങ്ങളുടെ സ്വത്ത് വകകൾ നശിപ്പിക്കാനും കാരണമായെന്നും മിശ്ര തന്‍റെ വീഡിയോയിലൂടെ പറഞ്ഞു. മിശ്രയുടെ വിദ്യേഷപ്രസംഗത്തിനെതിരെ സോഷ്യല്‍ മീഡിയയില്‍ അടക്കം വന്‍പ്രതിഷേധമാണ് നടക്കുന്നത്.
എന്നാൽ ഡൽഹി വംശീയാതിക്രമത്തിന് പിന്നിൽ കപിൽ മിശ്രയ്ക്ക് അതിൽ പങ്കുണ്ടെന്ന വിവരങ്ങള്‍ പുറത്തുവന്നിരുന്നു. ഫെബ്രുവരി 23 ന് വടക്കുകിഴക്കൻ ഡൽഹിയിൽ അക്രമങ്ങൾ പൊട്ടിപ്പുറപ്പെടുന്നതിന് മുമ്പ് പൌരത്വ വിരുദ്ധ ഭേദഗതി നിയമത്തിലെ പ്രതിഷേധക്കാര്‍കെതിരെ കപില്‍ മിശ്ര വിവാദപ്രസംഗം നടത്തിയിരുന്നു.
ഡൽഹി വംശീയാതിക്രമവുമായി ബന്ധപ്പെട്ട് യു.എ.പി.എ അടക്കമുള്ള കുറ്റങ്ങള്‍ ചുമത്തിയാണ് ഉമര്‍ ഖലിദിനെ അറസ്റ്റ് ചെയ്തിരിക്കുന്നത്. ചില സംഘടനകളും വ്യക്തികളുമായി ഗൂഢാലോചന നടത്തി ഉമര്‍ ഖാലിദ് കലാപം ആസൂത്രണം ചെയ്തുവെന്നതാണ് ചുമത്തിയിരിക്കുന്ന കുറ്റം. അന്തിമ കുറ്റപത്രം സമർപ്പിക്കാനിരിക്കെയാണ് ഡൽഹി സ്‌പെഷ്യൽ സെൽ യൂണിറ്റ് ഉമർ ഖാലിദിനെ വിളിച്ചു വരുത്തിയതും അറസ്റ്റ് രേഖപ്പെടുത്തിതും.

No comments