Breaking News

നിർണായക ചുവട് വയ്പ്പ്; ഇന്ത്യയും അമേരിക്കയും ബിഇസിഎ കരാറിൽ ഒപ്പ് വച്ചു


ഇന്ത്യ-അമേരിക്ക പ്രതിരോധ ബന്ധത്തിൽ നിർണായക ചുവട് വെയ്പ്പ്. ഇരു രാജ്യങ്ങളും ബേസിക് എക്സ്ചേഞ്ച് ആൻഡ് കോ-ഓപ്പറേഷൻ എഗ്രിമെന്റ്( ബിഇസിഎ) കരാറിൽ ഒപ്പുവച്ചു. ടു പ്ലസ് ടു ചർച്ചകൾക്കു ശേഷമാണ് കരാറിൽ ഒപ്പുവെച്ചത്. പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ്, വിദേശകാര്യമന്ത്രി എസ്. ജയ്ശങ്കർ, അമേരിക്കയുടെ സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ, പ്രതിരോധ സെക്രട്ടറി മാർക്ക് എസ്പർ എന്നിവരാണ് ന്യൂഡൽഹിയിൽ നടന്ന ചർച്ചയിൽ പങ്കെടുത്തത്.


സൈനിക സാങ്കേതിക വിദ്യകളും വ്യോമ- ഭൗമ മാപ്പുകളും പങ്കുവെക്കുന്നതടക്കമുള്ള കാര്യങ്ങളാണ് കരാരിന്റെ പരിധിയിൽപ്പെടുന്ന കാര്യങ്ങൾ. കരാൻ ഇരു രാജ്യങ്ങളും തമ്മിലുള്ള നിർണായക നീക്കത്തിന്റെ ഭാഗമാണെന്നും ഇന്ത്യ- അമേരിക്ക സൈനിക ബന്ദം മികച്ച രീതിയിൽ മുന്നോട്ട പോകുകയാണെന്നും പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് പ്രതികരിച്ചു. ഇന്ത്യ-പസഫിക് മേഖലയിൽ സമാധാനത്തിനും സുരക്ഷയ്ക്കും ഇരുരാജ്യങ്ങളും പ്രതിജ്ഞാബദ്ധമാണ്. ഇത് വീണ്ടും ഉറപ്പിക്കുകയാണ് കരാറിലൂടെ വീണ്ടും ആർത്തിക്കപ്പെട്ടതെന്നും അദ്ദേഹം പറഞ്ഞു.


ഇന്ത്യയും അമേരിക്കയും തമ്മിലുള്ള സഹകരണം ശക്തിപ്പെടുത്താനുള്ള നടപടികൾ സ്വീകരിച്ചു കൊണ്ടിരിക്കുകയാണെന്നും ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടി ഉയർത്തുന്ന ഭീഷണി മാത്രമല്ല, മറ്റെല്ലാ ഭീഷണികളെയും നേരിടാൻ സ്വീകരിച്ചു കൊണ്ടിരിക്കുകയാണെന്നും കരാറിൽ ഒപ്പുവെച്ചതിന് ശേഷം മൈക്ക് പോംപിയോ പറഞ്ഞു. സൈബർ ബന്ധം വിപുലീകരിക്കാനും ഇരു രാജ്യങ്ങളും തമ്മിൽ ഇന്ത്യൻ മഹാസമുദ്രത്തിൽ സംയുക്ത നാവിക അഭ്യാസം നടത്താനും കഴിഞ്ഞതായി മൈക്ക് പോംപിയോ കൂട്ടിച്ചേർത്തു.

No comments