ഇന്ന് വിജയദശമി; ഹരിഃശ്രീ കുറിക്കാൻ കുരുന്നുകൾ
കുരുന്നുകൾക്ക് ആദ്യക്ഷരം കുറിക്കുന്ന വിജയദശമി കേരളത്തിൽ ഇന്ന് ആഘോഷിക്കും.
തിന്മയ്ക്കുമേൽ നന്മയുടെ വിജയം കൊണ്ടാടുന്ന ഇന്ന് നവരാത്രി പൂജയുടെ സമാപന ദിനമാണ്. മറ്റ് ചില സംസ്ഥാനങ്ങളിലും കൊല്ലൂർ മൂകാംബികാ ക്ഷേത്രത്തിലും ഇന്നലെയായിരുന്നു ആഘോഷം. കൊവിഡ് നിയന്ത്രണമുള്ളതിനാൽ ക്ഷേത്രങ്ങളിലും മറ്റ് സാംസ്കാരിക കേന്ദ്രങ്ങളിലും പരിമിതമായേ കുട്ടികളെ എഴുത്തിനിരുത്തൂ.സർക്കാർ കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്.അതിനാൽ പൂജവയ്പും എഴുത്തിനിരുത്തും കൂടുതലും വീടുകളിലാണ്. രാവിലെ 7.30ന് മുമ്പ് വിജയദശമി ചടങ്ങുകൾ ആരംഭിക്കും.
No comments