Breaking News

ഗാന്ധിജയന്തി ദിനം: മുളിയാർ സാമൂഹ്യാരോഗ്യ കേന്ദ്രത്തിൽ ശുചീകരണ വാരം ആരംഭിച്ചു ഹെൽത്ത് സൂപ്പർവൈസർ ശ്രീ.എ.കെ.ഹരിദാസിന്റെ അദ്ധ്യക്ഷതയിൽ സാമൂഹികാരോഗ്യ കേന്ദ്രത്തിലെ മെഡിക്കൽ ഓഫീസർ ഡോ:ദിവ്യ ചന്ദ്രൻ ശുചീകരണ പരിപാടി ഉദ്ഘാടനം ചെയ്തു


ഗാന്ധി ജയന്തി വാരാചരണത്തിന് മുളിയാർ സാമൂഹ്യാരോഗ്യ കേന്ദ്രത്തിൽ വിവിധ പരിപാടികളോടെ ഇന്ന്(ഒക്‌ടോബര്‍ 2) തുടക്കമായി.  


ഹെൽത്ത് സൂപ്പർവൈസർ ശ്രീ.എ.കെ.ഹരിദാസിന്റെ അദ്ധ്യക്ഷതയിൽ സാമൂഹികാരോഗ്യ കേന്ദ്രത്തിലെ മെഡിക്കൽ ഓഫീസർ ഡോ:ദിവ്യ ചന്ദ്രൻ ശുചീകരണ പരിപാടി ഉദ്ഘാടനം ചെയ്തു.

എല്ലാ ദിവസവും ഗാന്ധിയന്‍ ചിന്തയില്‍ അധിഷ്ടിതമാകണം നമ്മുടെ ജീവിതം. ഗാന്ധിജയന്തി വാരാചരണത്തില്‍ മാത്രം ഗാന്ധിയെ സ്മരിച്ചാല്‍ പോരെന്നും ഡോ. ദിവ്യ ചന്ദ്രൻ പറഞ്ഞു. 


ഇന്ത്യയുടെ രാഷ്ട്രപിതാവായ ഗാന്ധിജിയുടെ ജന്മദിനമായ ഒക്ടോബർ രണ്ടാണ് ഗാന്ധി ജയന്തിയായി രാജ്യം ആചരിക്കുന്നത്. രാജ്യാന്തര അഹിംസാ ദിനമായാണ് ഐക്യരാഷ്ട്ര സഭ ഇന്നത്തെ ദിവസം ആചരിക്കുന്നത്. ഇന്ത്യൻ സ്വാതന്ത്ര്യസമര പ്രസ്ഥാനത്തിന് അദ്ദേഹം നൽകിയ സംഭാവനകൾ ചെറുതൊന്നുമല്ല. മഹാത്മ എന്ന പേരിൽ അറിയപ്പെടുന്ന അദ്ദേഹം, ജാതിവ്യവസ്ഥയ്‌ക്കെതിരെ പോരാടുകയും തൊട്ടുകൂടായ്മ ഇല്ലാതാക്കുന്നതിൽ പ്രധാന പങ്കുവഹിക്കുകയും ചെയ്തു. അഹിംസയിലൂന്നിയ ജീവിതം നയിക്കുക മാത്രമല്ല, അതിന്റെ പ്രാധാന്യത്തെക്കുറിച്ചു സംസാരിക്കുകയും ചെയ്തു എന്ന് അദ്ധ്യക്ഷ പ്രസംഗത്തിൽ ഹെൽത്ത് സൂപ്പർവൈസർ എ.കെ.ഹരിദാസ് പറഞ്ഞു.

ലഹരി വിരുദ്ധ ബോധവല്‍ക്കരണം, വരള്‍ച്ച നേരിടുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍, പ്രകൃതിദുരന്ത മുന്‍കരുതലുകള്‍, പ്രകൃതി സംരക്ഷണം, ജലസ്രോതസുകളുടെ സംരക്ഷണം, വനവത്ക്കരണം, ശുചീകരണ പ്രവർത്തനങ്ങളുടെ പ്രാധാന്യം, ഗാന്ധിയന്‍ ആശയങ്ങളുടെ പ്രചാരണം 

എന്നിവ കോവിഡ് 19 പ്രോട്ടോക്കോൾ പാലിച്ച് നടത്തുവാൻ ഹെൽത്ത് സൂപ്പർവൈസർ അദ്ധ്യക്ഷ പ്രസംഗത്തിൽ സൂചിപ്പിച്ചു. 


ശുചീകരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായുള്ള ശുചിത്വ സന്ദേശം ഹെൽത്ത് ഇൻസ്പെക്ടർ ശ്രീ കെ ചന്ദ്രൻ ചൊല്ലിക്കൊടുത്തു.


സീനിയർ ക്ലർക്ക് ശ്രീ.സുരേഷ് കുമാർ.കെ സ്വാഗതവും, പി.ആർ.ഓ/ലൈസൻ ഓഫീസർ ശ്രീ.ജി.രഞ്ജിത്ത് നന്ദിയും പറഞ്ഞു.


ലാബ് ടെക്നീഷ്യൻ ശ്രീ. ദിനു.ഇ.സി, കുമാരി പ്രതീക്ഷ.വി, സ്റ്റാഫ് നഴ്സുമാരായ ശ്രീ ബിജോയ് സ്കറിയ, ശ്രീമതി. അനഘ.എം, ഫാർമസിസ്റ്റ് ശ്രീമതി.സംഗീത.കെ, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ ശ്രീ നിധീഷ്.പി.ജി, ശ്രീമതി.ബിന്ദു.പി, ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്സ് ശ്രീമതി വനിത.കെ, ആർ.ബി.എസ്.കെ നേഴ്സ് ശ്രീമതി.തുളസി എം, നഴ്സിംഗ് അസിസ്റ്റൻറ് ശ്രീ.കുഞ്ഞിക്കണ്ണൻ.കെ, ശ്രീമതി പി രാധ, ശ്രീമതി. ഗീത തുടങ്ങിയവർ നേതൃത്വം നൽകി.

No comments