Breaking News

‘മെഡിക്കല്‍ കോളേജിലുള്ളത് മികച്ച ആരോഗ്യപ്രവര്‍ത്തകര്‍’; വെളിപ്പെടുത്തലിന് രാഷ്ട്രീയ മതസംഘടനകളുടെ പിന്തുണ വേണ്ടെന്ന് നജ്മ


കളമശ്ശേരി മെഡിക്കല്‍ കോളേജിലെ ഗുരുതര വീഴ്ച്ചകള്‍ വെളിപ്പെടുത്തിയ നജ്മ ഡ്യൂട്ടിയില്‍ പ്രവേശിച്ചു. തന്റെ വെളിപ്പെടുത്തല്‍ രാഷ്ട്രീയ വല്‍ക്കരുതെന്ന് ഡോക്ടര്‍ നജ്മ പറഞ്ഞു. രണ്ടു പേരുടെ മരണത്തിന് കാരണം മാത്രമാണ് താന്‍ വെളിപ്പെടുത്തിയത്. ആശുപത്രിക്കെതിരെയോ തന്റെ ഡോക്ടര്‍മാര്‍ക്കെതിരെയോ താന്‍ ഒരു കാര്യവും പറഞ്ഞിട്ടില്ല. തന്റെ പ്രസ്താവന രാഷ്ട്രീയ വത്കരിക്കരുതെന്ന് ഡോ നജ്മ പ്രതികരിച്ചു.


എല്ലാം തെറ്റാണെന്ന് പറഞ്ഞിട്ടില്ല. രണ്ട് സംഭവം മാത്രമാണ് താന്‍ ചൂണ്ടിക്കാട്ടിയത്. രാഷ്ട്രീയ മത സംഘടനകളുടെ പിന്തുണ തനിക്ക് വേണ്ട. മികച്ച ആരോഗ്യ പ്രവര്‍ത്തകരാണ് കളമശ്ശേരി മെഡിക്കല്‍ കോളേജിലുള്ളതെന്നും നജ്മ പറഞ്ഞു.

No comments