Breaking News

പ്ലാന്റേഷൻ കോർപ്പറേഷന്റെ കീഴിൽ കാസർകോട് പ്രവർത്തനമാരംഭിക്കുന്ന കാഷ്യു സോഡ നിർമ്മണത്തിന്റെ ഉത്ഘാടന ചടങ്ങ് ഐ.എൻ.ടി.യു.സി, സി.ഐ.ടി.യു യുണിയനുകൾ ബഹിഷ്ക്കരിച്ചു.


കോർപ്പറേഷൻ മനേജ്മെന്റിന്റെ ഏക പക്ഷിയമായി ഒരു യുണിയന്റെ താത്പര്യം മാത്രം സംരക്ഷിച്ച്മറ്റു യൂണിയനുകളെ നോക്കുകുത്തിയാക്കി കോർപ്പറേഷനെ നഷ്ടത്തിൽ നിന്നു നഷ്ടത്തിലേക്ക് നയിക്കുന്ന വികലമായ തൊഴിലാളിവിരുദ്ധ നയങ്ങളിൽ പ്രതിഷേധിച്ചാണ് യുണിയനുകൾ സംയുക്തമായി പരിപാടി ബഹ്ഷക്കരിക്കാൻ തീരുമാനിച്ചത്.


 കോർപറേഷന്റെ ഇരട്ടതാപ്പ് നയം അവസാനിപ്പിക്കാതെ ഇത്തരത്തിലുള്ള ഒരു പരിപാടിയിലും യുണിയന്റെ സഹകരണമുണ്ടാവില്ലന്ന് ഐ.എൻ.ടി.യു.സി.ജില്ല സെക്രട്ടറി ടി.വി, കുഞ്ഞിരാമൻ സി.ഐ.ടി.യു. കാഷ്യു പ്ലാന്റേഷൻ വർക്കേർസ്‌ യുണിയൻ ജില്ല സെക്രട്ടറി പി.ജി.മോഹനൻ ബി.സി കുമാൻ, ഓമന തുടങ്ങിയവർ പ്രസ്താവനയിലുടെ അറിയിച്ചു.

No comments