Breaking News

പ്രാദേശിക വിഷയങ്ങളില്‍ രാഹുല്‍ അഭിപ്രായം പറയണ്ട; അതിന് ഇവിടെ ആളുണ്ട്-ചെന്നിത്തല


തിരുവനന്തപുരം: പ്രാദേശിക വിഷയങ്ങളിൽ രാഹുൽ ഗാന്ധി അഭിപ്രായം പറയേണ്ടതില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. അത്തരം കാര്യങ്ങൾക്ക് ഇവിടെ ആളുണ്ട്. സംസ്ഥാനത്തെ കോവിഡ് പ്രതിരോധ പ്രവർത്തനത്തെ രാഹുൽ ഗാന്ധി അഭിനന്ദിച്ചില്ലേ എന്ന ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു ചെന്നിത്തല.


കേന്ദ്ര-സംസ്ഥാന സർക്കാരുകൾ പരസ്പരം പഴിചാരുകയാണെന്നാണ് രാഹുൽ പറഞ്ഞതെന്ന് ചെന്നിത്തല വിശദീകരിച്ചു.


പിന്നെ, രാഹുൽ ഗാന്ധിയെ പോലൊരു നേതാവ് ഇവിടെ വന്നിട്ട്, അദ്ദേഹം പ്രാദേശിക വിഷയങ്ങളിലൊക്കെ ഇടപെട്ട് സംസാരിക്കുന്നത് ശരിയല്ലായെന്നുള്ള അഭിപ്രായമാണ് എനിക്കുമുള്ളത്. അദ്ദേഹം അത് അങ്ങനെ പറഞ്ഞാൽ മതി. ഞങ്ങൾ ഒക്കെ ഇവിടുണ്ടല്ലോ കാര്യങ്ങൾ പറയാൻ. അദ്ദേഹം പറയുമ്പോൾ, അദ്ദേഹം ആ നിലയിൽനിന്നു കൊണ്ട് പറഞ്ഞാൽ മതി. അതാണ് ഞങ്ങളുടെയും അഭിപ്രായം. ഈ ബ്ലെയിം ഗെയിം നടത്തരുത് എന്ന് രാഹുൽ ഗാന്ധി പറഞ്ഞതിൽ എല്ലാം ഉണ്ട്- എന്നായിരുന്നു ചെന്നിത്തലയുടെ വാക്കുകൾ.

No comments