Breaking News

യൂത്ത് ലീഗില്‍ മുനവറലി തുടരും, ജനറല്‍ സെക്രട്ടറിയായി പികെ ഫിറോസും; ചരടുവലിക്കിടയില്‍ പ്രായം നോക്കാതെ നേതൃത്വം, കമ്മറ്റിയും മാറ്റുന്നില്ല

 


കോഴിക്കോട്: യൂത്ത് ലീഗ് സംസ്ഥാന നേതൃത്വത്തില്‍ നേതൃമാറ്റങ്ങള്‍ ഉണ്ടായേക്കില്ലെന്ന് സൂചന. സംസ്ഥാന അധ്യക്ഷ സ്ഥാനത്ത് പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങള്‍ തന്നെ തുടരാന്‍ നേതൃതലത്തില്‍ ധാരണയായി. പികെ ഫിറോസ് തന്നെയാവും ജനറല്‍ സെക്രട്ടറി.

സംസ്ഥാനത്ത് നിയമസഭാ തെരഞ്ഞെടുപ്പ് കഴിയുന്നതുവരെ നിലവിലുള്ള കമ്മറ്റിതന്നെ തുടര്‍ന്നേക്കുമെന്നാണ് സൂചന. യൂത്ത് ലീഗില്‍ പുതിയ സംസ്ഥാന നേതൃത്വത്തെ തെരഞ്ഞെടുക്കേണ്ട സമയം കഴിഞ്ഞു.

40 വയസാണ് യൂത്ത് ലീഗിന്റെ അംഗത്വ പ്രായ പരിധി. മുനവറലി ശിഹാബ് തങ്ങളുടെ പ്രായപരിധി കഴിഞ്ഞെങ്കിലും തല്‍ക്കാലം അധ്യക്ഷ സ്ഥാനത്ത് തുടരാനാണ് ധാരണയായിരിക്കുന്നത്. മുനവറലി തങ്ങള്‍ക്ക് പുറമെ നിലവില്‍ നേതൃനിരയിലുള്ള ഭൂരിഭാഗം പേര്‍ക്കും പ്രായപരിധി അവസാനിച്ചിട്ടുണ്ട്. ഈ പശ്ചാത്തലത്തില്‍ സ്ഥാനം പിടിക്കാന്‍ നേതാക്കള്‍ രണ്ട് വിഭാഗങ്ങളായി തിരിഞ്ഞുകഴിഞ്ഞു.


പികെ ഫിറോസിന് അധ്യക്ഷനായി സ്ഥാനക്കയറ്റം ലഭിക്കുമെന്നും ടിപി അഷ്‌റഫലി ജനറല്‍ സെക്രട്ടറിയാകുമെന്നുമായിരുന്നു ഫിറോസിനെ അനുകൂലിക്കുന്നവരുടെ പ്രതീക്ഷ. മുജീബ് കാടേരിയെ ജനറല്‍ സെക്രട്ടറിയാക്കണമെന്നാണ് സീനിയര്‍ വൈസ് പ്രസിഡന്റ് നജീബ് കാന്തപുരത്തിന്റെ താല്‍പര്യം. ഇതോടെ യൂത്ത് ലീഗില്‍ സമ്മര്‍ദ്ദങ്ങള്‍ ശക്തമായിരിക്കുകയാണ്.

യൂത്തുലീഗിലെ ചരടുവലികള്‍ രൂക്ഷമായതോടെയാണ് പ്രായപരിധി കഴിഞ്ഞെങ്കിലും മുനവറലി തന്നെ അധ്യക്ഷ സ്ഥാനത്ത് തുടരട്ടെ എന്ന തീരുമാനത്തിലേക്ക് നേതൃത്വം എത്തിയത്. ഇതോടെ, പാണക്കാട് ശാഖ കമ്മറ്റിയില്‍നിന്നും മുനവറലി തങ്ങള്‍ മെമ്പര്‍ഷിപ്പ് എടുത്തു

No comments