Breaking News

സിനിമ ചിത്രീകരണത്തിനിടെ പരിക്ക്; നടൻ ടോവിനോ തോമസ് ഐ സി യുവിൽ

 


നടന്‍ ടോവിനോ തോമസ് പരിക്കേറ്റതിനെ തുടര്‍ന്ന് ആശുപത്രിയില്‍ ,ചലച്ചിത്ര ചിത്രീകരണത്തിനിടയിലാണ് പരിക്കേറ്റത് .ആന്തരിക രക്തസ്രാവം കണ്ടെത്തി .ടോവിനോ ഐ സി യു വില്‍ നിരീക്ഷണത്തിലാണ്.കള എന്ന ചിത്രീകരണത്തിടയിലാണ് അപകടം

കഴിഞ്ഞ ദിവസങ്ങളിലെല്ലാം കള ചിത്രത്തിലെ സംഘട്ടന രംഗങ്ങളാണ് തുടര്‍ച്ചയായി ചിത്രീകരിച്ചു കൊണ്ടിരുന്നത്. വലിയ കായിക അധ്വാനം വേണ്ടി വരുന്ന രംഗങ്ങളുടെ ചിത്രീകരമാണ് നടന്നിരുന്നത്.

രണ്ടുദിവസം മുന്‍പ് പിറവത്തെ സെറ്റില്‍വച്ചാണ് പരിക്കേറ്റത്. സംഘട്ടന രംഗം ചിത്രീകരിക്കുന്നതിനിടെ വയറിന് ചവിട്ടേറ്റതാണ് പരിക്കിന് കാരണമെന്നാണ് സൂചന. കടുത്ത വയറുവേദനയെത്തുടര്‍ന്നാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്

No comments