Breaking News

പ്രസിഡന്റ് സ്ഥാനാർഥിയാകാൻ കാത്തിരുന്നത് 33 വർഷം; 1987 മുതലുള്ള ശ്രമം; അങ്ങനെ 2020ൽ അത്‌ സഫലമായി, ബൈഡന്റെ വിജയ രഹസ്യം തേടിയൊരു അന്വേഷണം

 

ബൈഡൻ പ്രസിഡന്റ് സ്ഥാനാർഥിയാകാൻ കാത്തിരുന്നത് 33 വർഷം; 1987 മുതലുള്ള ശ്രമം; സഫലമായത് 2020ൽ


1987 ൽ ബൈഡൻ പ്രസിഡന്റ് സ്ഥാനാർഥിയാകാൻ ശ്രമിച്ചിരുന്നു. എന്നാൽ ഡെമോക്രാറ്റിക് പാർട്ടിയുടെ പ്രൈമറിയിൽനിന്നു പിന്മാറി. പ്രസംഗത്തിന്റെ ചിലഭാഗങ്ങൾ മോഷ്ടിച്ചതാണെന്ന ആരോപണത്തെത്തുടർന്നായിരുന്നു അത്. അക്കാലത്ത് തുടർച്ചയായ തലവേദന മൂലം ബുദ്ധിമുട്ടിയിരുന്നു ബൈഡൻ. പരിശോധനയിൽ, ജീവനുതന്നെ ഭീഷണിയാകുന്ന തരത്തിൽ തലച്ചോറിൽ രണ്ട് ധമനിവീക്കങ്ങൾ കണ്ടെത്തി. ശസ്ത്രക്രിയയും തുടർ ചികിത്സകൾക്കും ശേഷം ഏഴു മാസം കഴിഞ്ഞാണ് അദ്ദേഹം രാഷ്ട്രീയത്തിൽ സജീവമായത്.
പിന്നീട് 20 വർഷങ്ങൾക്കുശേഷം 2007 ൽ പ്രസിഡന്റ് സ്ഥാനാർഥിയാകാൻ ശ്രമിച്ചെങ്കിലും ഡെമോക്രാറ്റിക് പ്രൈമറിയിൽ ബറാക് ഒബാമയോടും ഹിലറി ക്ലിന്റനോടും പിടിച്ചുനിൽക്കാനായില്ല. എന്നാൽ ഒബാമ അദ്ദേഹത്തെ വൈസ് പ്രസിഡന്റ് സ്ഥാനാർഥിയായി തിര‍ഞ്ഞെടുത്തു. തൊഴിലാളി സമൂഹത്തിൽ ബൈഡനുള്ള സ്വാധീനം ഒബാമയുടെ തിര‍ഞ്ഞെടുപ്പു വിജയത്തിൽ നിർണായകമാകുകയും ചെയ്തു. 2009 ജനുവരി 20 ന് യുഎസിന്റെ 44 ാം പ്രസിഡന്റായ ബറാക് ഒബാമയ്ക്കൊപ്പം 47 ാം വൈസ് പ്രസിഡന്റായി ജോ ബൈഡനും ചുമതലയേറ്റു. ഇനി യുഎസിന്റെ പ്രസിഡന്റ് സ്ഥാനത്തും

No comments