Breaking News

ബിഹാറിൽ കോൺഗ്രസ്- ആർജെഡി സഖ്യം വ്യക്തമായ ഭൂരിപക്ഷത്തോടെ അധികാരത്തിലെത്തുമെന്ന് എക്‌സിറ്റ് പോൾ ഫലങ്ങൾ


ബിഹാറിൽ കോൺഗ്രസ്- ആർജെഡി സഖ്യം ‘മഹാഗഡ്ബന്ധൻ’ വ്യക്തമായ ഭൂരിപക്ഷത്തോടെ അധികാരത്തിലെത്തുമെന്ന് വിവിധ എക്‌സിറ്റ് പോൾ ഫലങ്ങൾ, 243 അംഗ നിയമസഭയിൽ 122 സീറ്റുകളാണ് കേവല ഭൂരിപക്ഷം ലഭിക്കാൻ വേണ്ടത്, ഇന്ത്യ ടിവി ഒഴികെ എല്ലാവരും മഹാഗഡ്‌ബന്ധൻ അധികാത്തിലേറും എന്നാണ് പ്രവചിച്ചിരിക്കുന്നത്, ഇന്ത്യ ടിവി ആർക്കും ഭൂരിപക്ഷമില്ലാത്ത തൂക്കുസഭ നിലവിൽ വരും എന്നാണ് പറയുന്നത്.

വിവിധ എക്‌സിറ്റ് പോൾ ഫലങ്ങൾ.

1) ഇന്ത്യ ടിവി

തൂക്കുസഭ അധികാരത്തിലേറും എന്നാണ് ഇന്ത്യ ടിവിയുടെ എക്‌സിറ്റ് പോൾ പ്രവചനം, എന്നാൽ 112 സീറ്റുകൾ നേടി എൻഡിഎ ഏറ്റവും വലിയ ഒറ്റകക്ഷിയാവും, മഹാസഖ്യത്തിന് 110 സീറ്റുകൾ ലഭിക്കും.

2) റിപ്പബ്ലിക് ടിവി- ജൻ കി ബാത്ത്

കോൺഗ്രസ്- ആർജെഡി സഖ്യം 118 മുതൽ 139 വരെ സീറ്റുകൾ നേടും, എൻഡിഎക്ക് 97 മുതൽ 117 വരെ സീറ്റുകൾക്കാണ് സാധ്യത, ചിരാഗ് പാസ്വാൻ നയിക്കുന്ന എൽജെപി 5 മുതൽ 8 വരെ സീറ്റുകൾ നേടിയേക്കും എന്നും റിപ്പബ്ലിക് ടിവി സർവേ പറയുന്നു.

3) എ ബി പി എക്‌സിറ്റ് പോൾ

എൻഡിഎ 104 മുതൽ 128 വരെ സീറ്റുകൾ നേടിയേക്കും, മഹാസഖ്യത്തിന് സാധ്യത 108 മുതൽ 131 വരെ സീറ്റുകൾക്കാണ്.

4)ടൈംസ് നൗ- സീ വോട്ടർ

എൻഡിഎ 116 വരെ സീറ്റുകൾ നേടും, മഹാസഖ്യം 120 സീറ്റും എൽജെപി ഒരു സീറ്റും നേടും. മറ്റു കക്ഷികൾ 6 സീറ്റുകൾ നേടി സഭയിൽ നിർണായക സ്വാധീനമാവും എന്നും ടൈംസ് നൗ സർവേ പ്രവചിക്കുന്നു.

No comments