കോവിഡിനെതിരെ മുൻനിര പ്രവർത്തകർ ഏറ്റെടുത്തത് മഹത്തായ ദൗത്യം- കെ എം അബ്ബാസ്
ഉപ്പള: കോവിഡിനെതിരെ പ്രതിരോധം തീർക്കുന്നതിൽ മുൻ നിരയിലുള്ളവർ മഹത്തായ ജീവിത ദൗത്യമാണ് ഏറ്റെടുത്തിട്ടുള്ളതെന്നു ഗൾഫിലെ പ്രമുഖ മലയാളി എഴുത്തുകാരനും മാധ്യമ പ്രവർത്തകനുമായ കെ എം അബ്ബാസ് പറഞ്ഞു .കോവിഡിനെതിരെയുള്ള പോരാട്ടത്തിൽ മലയാളികൾ ലോകത്തിനു മാതൃക ആയിട്ടുണ്ട് .കേരളത്തിൽ മാത്രമല്ല ഗൾഫിലും കോവിഡ് രോഗികളെ രക്ഷിക്കുന്നതിൽ മലയാളികൾ മുന്നിൽ നിന്നു .മൃതദേഹങ്ങൾ സംസ്കരിക്കാനും ഉറ്റവരുടെ കണ്ണീരൊപ്പാനും അവർ മറ്റെല്ലാം മറന്നു സമൂഹത്തിൽ ഇറങ്ങി പ്രവർത്തിച്ചു .ഇത് ഗൾഫ് ഭരണാധികാരികളുടെ പ്രശംസക്ക് പാത്രമായി.ഇന്നും ആയിരക്കണക്കിന് സാമൂഹിക പ്രവർത്തകർ കർമ്മ രംഗത്തുണ്ടെന്നും കെ എം അബ്ബാസ് ചൂണ്ടിക്കാട്ടി .ദുബൈ മലബാർ കലാ സാംസ്കാരിക വേദി ഉപ്പളയിൽ സംഘടിപ്പിച്ച ആദരസ്പർശം 2020 പരിപാടിയിൽ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം .എം സി ഖമറുദ്ധീൻ എം എൽ എ ഉദ്ഘാടനം ചെയ്തു, ടി എ മുസ അദ്ദിയക്ഷദ വയിച്ചു.
ദുബായ് മലബാർ കല സാംസ്കാരിക വേദി ഗ്ലോബൽ ജനറൽ കൺവീനർ അഷ്‌റഫ് കർള സ്വാഗതം പറഞ്ഞു ചടങ്ങിൽ വി എം മുനീർ ഹാജി ദേശീയ കാർ റാലി ജേതാവ് മൂസ ഷരീഫ് ജില്ലാ പഞ്ചയത് അംഗം മുംതാസ് സമീറ വാണിജ്യ പ്രമുഖറായ ഹനീഫ് ഗോൾഡ് കിംഗ് അബുവ തമാം സകീർ അഹമദ് എ കെ ആരിഫ് എം എസ് ഏ സത്താർ ബി എം മുസ്‌തഫ ഖലീൽ മാസ്റ്റർ മുഹമ്മദ് ഉപ്പള ചെമ്മി ഉപ്പള സമ്പദിച്ചു പള്ളം റഹീം നന്ദി പറഞ്ഞു

No comments