Breaking News

ഇത് നന്മ കൊണ്ട് അടയാളപ്പെടുത്തിയ പേര്... ബെഞ്ച് കോർട്ട് മുതൽ അമ്മങ്കോട് പ്രദേശം മുഴുവൻ തെരുവ് വിളക്ക് സ്ഥാപിച്ച്, പൊവ്വൽ അമ്മങ്കോട് കൂട്ടായ്മ

 


പൊവ്വൽ: പൊവ്വൽ ബെഞ്ച് കോർട് മുതൽ അമ്മങ്കോട് പ്രദേശം മുഴുവൻ കാടുകൾ വെട്ടിത്തെളിച്ചും തെരുവ് വിളക്കുകൾ സ്ഥാപിച്ചും  'പൊവ്വൽ അമ്മങ്കോട് കൂട്ടായ്മയുടെ ശ്രമദാനം.
പഞ്ചായത്ത് തെരുവ് വിളക്കുകൾ കേടുപാടുകൾ സംഭവിച്ചു നാട് കൂരിരുട്ടിലായപ്പോൾ സ്വയം സമർപ്പിത ഉത്തരവാദിത്വം ഏറ്റെടുത്ത് കൂട്ടായ്മ പ്രവർത്തകർ രംഗത്ത് വരികയായിരുന്നു.  ജീവകാരുണ്യ പ്രവർത്തനങ്ങളിലടക്കം നാട്ടിൽ സജീവമായി ഇടപെടുന്ന പ്രസ്തുത കൂട്ടായ്മ, ചുരുങ്ങിയ കാലം കൊണ്ട് തന്നെ സമാനതകളില്ലാത്ത സേവനപ്രവർത്തനങ്ങളാണ് നാട്ടിൽ  ചെയ്ത് വരുന്നത്. പേരോ പ്രശസ്തിയോ ആഗ്രഹിക്കാതെ ജന നന്മയും നാടിന്റെ പുരോഗതിയും മാത്രം കാംക്ഷിക്കുന്ന കൂട്ടായ്മയുടെ ഓരോ പ്രവർത്തനങ്ങളും മാതൃകാ പരമാണ്.ശ്രമദാന പ്രവർത്തനത്തെ നാട്ടുകാർ അഭിനന്ദിച്ചു.

No comments