മുളിയാർ സാമൂഹ്യാരോഗ്യ കേന്ദ്രം - ബ്ലോക്ക് തല സൂപ്പർ വൈസറി അവലോകന യോഗം നടത്തി
മുളിയാർ സാമൂഹ്യാരോഗ്യ കേന്ദ്രം - ബ്ലോക്ക് തല സൂപ്പർ വൈസറി അവലോകന യോഗം നടത്തി
ഹെൽത്ത് സൂപ്പർവൈസർ എ.കെ.ഹരിദാസിന്റെ അദ്ധ്യക്ഷതയിൽ കാസർഗേഡ് മുൻസിപ്പാലിറ്റി, മൊഗ്രാൽപുത്തൂർ, ചെങ്കള, മുളിയാർ, ദേലംപാടി, കാറഡുക്ക എന്നീ ഗ്രാമ പഞ്ചായത്തുകളിലെ ആരോഗ്യ വകുപ്പിലെ സൂപ്പർവൈസർമാർ & സൂപ്പർവൈസർ ചാർജ്ജുള്ള മറ്റു ജീവനക്കാർ എന്നിവർക്കായി കൊവിഡ് 19 മാനദണ്ഡങ്ങൾ പാലിച്ച് നടന്ന അവലേന യോഗത്തിന് പബ്ലിക് ഹെൽത്ത് നഴ്സ് സൂപ്പർവൈസർ തങ്കമണി ഹെൽത്ത് ഇൻസ്പെക്ടർമാരായ കെ.ചന്ദ്രൻ, സജീവ് കുമാർ തുടങ്ങിയവർ നേതൃത്വം നൽകി . കാസർഗോഡ് ജനറൽ ആശുപത്രി, വിവിധ PHC/FHC കളിലെ ഒരു മാസത്തെ പ്രവർത്തനങ്ങൾ യോഗം വിലയിരുത്തി .നവംബർ മാസം നടപ്പിലാക്കാൻ ഉള്ള പദ്ധതികളെ കുറിച്ച് വിശദീകരണം നടത്തി .
വിവിധ സ്ഥലങ്ങളിലായി നടക്കുന്ന സ്വാബ് പരിശോധനാ പരിപാടികൾ ആസൂത്രണം ചെയ്തു.
കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ മികച്ച രീതിയിൽ നടത്തിയതിനും, വിശിഷ്യ കോവിഡ് 19 പ്രതിരോധത്തിനായുള്ള ക്രിയാത്മകമായ ബോധവൽക്കരണ ഐ.ഇ.സി പ്രവർത്തനങ്ങൾക്കും മറ്റു പകർച്ചവ്യാധി നിയന്ത്രണ പ്രവർത്തനങ്ങൾക്കും CHC മുളിയാർ, PHC അഡൂർ , FHC മുള്ളേരിയ ,FHC മൊഗ്രാൽ പുത്തൂർ , എന്നിവരെ യോഗം അനുമോദിച്ചു. PHC ചെങ്കള & കാസർഗോഡ് GHലെ PP യൂണിറ്റിനും പ്രത്യേകം അഭിനന്ദനം ഹെൽത്ത് സൂപ്പർ വൈസർ അറിയിച്ചു.
നാഷണൽ ഹെൽത്ത് മിഷന്റെ പ്രത്യേക പരിപാടികളെ കുറിച്ചും ഫണ്ടുകകളെ കുറിച്ചും PRO/LO രഞ്ജിത് വിശദീകരിച്ചു.
ഹെൽത്ത് ഇൻസ്പെക്ടർ ചാർജ്ജുള്ള രാജേഷ്, കൃഷ്ണകുമാർ, സുരേഷ്, ശ്രീജിത്, ആർ.എസ്. രശ്മി , പബ്ലിക് ഹെൽത്ത് നഴ്സ് ചാർജ്ജുള്ള മോളി മാത്യു, പി.ടി.ജലജ, ജയലക്ഷ്മി തുടങ്ങിയവർ പങ്കെടുത്തു സംസാരിച്ചു.

No comments