മികവിനുള്ള അംഗീകാരം...പ്രസൂൺ പാസുവിന് ഭാരതീയ ദളിത് സാഹിത്യ അക്കാദമി അവാർഡ്
കാസറഗോഡ് :നീലേശ്വരം സ്വദേശി പ്രസൂൺ പാസുവിന് ഭാരതീയ ദളിത് സാഹിത്യ അക്കാദമി അവാർഡ്.
20 വർഷമായി കലാരംഗത്ത് സജീവ സാന്നിധ്യമാണ് അദ്ദേഹം. 1999-2000 കാലയളവിൽ കൊല്ലത്തും, പാലക്കാടും വെച്ച് നടന്ന സംസ്ഥാന സ്കൂൾ ഫെസ്റ്റിവലിൽ മിമിക്രി, മോണോ ആക്ട് മത്സരങ്ങളിൽ ഒന്നും രണ്ടും സ്ഥാനം നേടിയിട്ടുണ്ട്.
2001- 2002 വർഷത്തിൽ മിമിക്രിയിൽ ഒന്നും രണ്ടും സ്ഥാനം നേടി .
മിമിക്രി, മോണോആക്ട്, മൈ, സ്കിറ്റ് പരിശീലനം നൽകി സംസ്ഥാന യൂണിവേഴ്സിറ്റി കലോത്സവങ്ങളിൽ ഒരുപാട് കലാ പ്രതിഭകൾക് സമ്മാനം നേടികൊടുത്ത ആളാണ്.
ബാഗ്ളൂർ ഹൗസ് ഓഫ് ഡ്രാമയിൽ നിന്നും അഭിനയം, സംവിധാനം പരിശീലനം നേടിയിട്ടുണ്ട്. നിരവധി അമേച്ചർ നാടകം, കണ്ണൂർ ആകാശവാണിയിൽ നാടക അവതരണത്തിന് പുറമെ ജില്ലാ സംസ്ഥാന സ്കൂൾ കലോത്സവം, കേരളോത്സവം,ആയുർ ഫെസ്റ്റ്, നഴ്സിംഗ് കലോത്സവം, എംജി യൂണിവേഴ്സിറ്റി, കൊച്ചിൻ യൂണിവേഴ്സിറ്റി, കണ്ണൂർ യൂണിവേഴ്സിറ്റി കലോത്സവം തുടങ്ങി ഒട്ടുമിക്ക കലാ മത്സര വേദിയിലും 10 വർഷത്തോളമായി വിധി കർത്താവായി സേവനമനുഷ്ഠിക്കുന്നു. ഇന്ത്യക്കകത്തും പുറത്തുമായി നിരവധി സ്റ്റേജ് പ്രോഗ്രാമുകൾ ചെയ്തു വരുന്നു. പ്രഫഷണൽ ഡബ്ബിങ് ആർടിസ്റ്റായും നിലവിൽ ജോലി ചെയുന്നു.
No comments