Breaking News

ആദർശത്തിൻ്റെ വെള്ളക്കുപ്പായമിട്ട് വടി കുത്തി നിർത്തിയാലും വോട്ടു കുത്തുന്ന ആ കാലം കഴിഞ്ഞു, ഇനി വരുന്നത് തിരിച്ചറിവിൻ്റേയും തിരുത്തലിൻ്റേയും നല്ല കാലമാണ്, ബദറുദ്ദീൻ കറന്തക്കാട്✍️

 

പൊതു സേവനം ജീവിത വ്രതമാക്കീ പ്രസ്ഥാനങ്ങൾ പടുത്തുയർത്തിയ മഹത്തുക്കളോടുള്ള ബഹുമാനവും പ്രസ്ഥാനങ്ങളോടുള്ള അടങ്ങാത്ത സ്നേഹവും കൊണ്ട് പലതും കണ്ടില്ലെന്ന് നടിച്ചിരുന്ന പ്രവർത്തകർ സഹികെട്ടുകഴിഞ്ഞു,

പ്രസ്ഥാനങ്ങൾക്ക് വേണ്ടി സ്വന്തം ജീവൻ പോലും ബലിയർപ്പിക്കാൻ തയ്യാറായി ചാവേറുകളെപ്പോലെ നിലകൊണ്ടിട്ടും സമകാല നായകർ വരുത്തിവെക്കുന്ന അപമാനങ്ങളും ചെയ്തു കൂട്ടുന്ന തെമ്മാടിത്തരങ്ങളും വിരൽ തുമ്പു കൊണ്ട് തോണ്ടി അറിയുന്ന യുവത്വങ്ങൾ കൊടും നിരാശയിലാണ്,

അനീതിക്കും അക്രമത്തിനും അഴിമതിക്കും നിഴലായ് നിന്നു കൊടുത്ത മാധ്യമങ്ങളെ വെറും നോക്കുകുത്തികളാക്കിക്കൊണ്ട് കടന്നു വന്ന നവമാധ്യമങ്ങളെ അവർ പോരാട്ട വേദിയാക്കിക്കഴിഞ്ഞു,

വിനാശകാരികളായ പൊയ്മുഖങ്ങളെ പൊതുമധ്യത്തിൽ തുറന്നു കാട്ടി അവർ നടത്തുന്ന പോരാട്ടം ഫലം കണ്ടു തുടങ്ങി,

വിയർപ്പൊഴുക്കലിന് പ്രസക്തിയില്ലാതാക്കി പണമൊഴുക്കി നേടുന്ന സ്ഥാനങ്ങൾ കൊണ്ട് ഒന്നിന് പത്തായ് നേടാൻ മൽസരിക്കുന്ന പൊയ്മുഖങ്ങൾ ഇനിയുള്ള കാലം വിയർപ്പിൻ്റെ വിലയറിയുന്ന കാലമാണ്.

തെറ്റിനെ ശെരി കൊണ്ട് പ്രതിരോധിക്കാൻ പടുത്തുയർത്തിയ പ്രസ്ഥാനങ്ങളെ സ്വാർത്ഥ മോഹസഫലികരണത്തിന് വേണ്ടിയുള്ള ഫോർ സെയിൽ ബോഡു വെച്ച് കച്ചവടമുറപ്പിക്കുന്ന ആ നല്ല കാലം ഇനിയില്ല,

ഇനിയും നേടണോ ?

 എങ്കിൽ പറഞ്ഞ വാക്ക് പാലിച്ച് ജനങ്ങൾക്ക് വേണ്ടി വിയർപ്പൊഴുക്കുക

ഒന്നര ചാൺ വയറും മുഖത്തു പിടിപ്പിക്കുന്ന കോളിനോസ് പുഞ്ചിരിയും മേമ്പൊടിക്കായി ഒരു കൊട്ട വാഗ്ദാനങ്ങളുമായി ഇനിയും ജനങ്ങൾക്ക് മുമ്പിലെത്തിയാൽ സർക്കസിനിടയിൽ വരുന്ന കോമാളികളുടെ പരിഗണനയേ യുവത്വങ്ങൾ നിങ്ങൾക്ക് നൽകൂ,

No comments