Breaking News

എൽ.എസ്.എസ് പരീക്ഷയിൽ തിളക്കമാർന്ന വിജയം നേടിയ ഫാത്തിമ എ.എം നെ ഷോക്ക് ബോയ്സ് പൊവ്വൽ അനുമോദിച്ചു ക്ലബ്‌ രക്ഷധികാരിയും മുളിയാർ ഗ്രാമ പഞ്ചായത്ത്‌ രണ്ടാം വാർഡ് യു.ഡി.എഫ് സ്ഥാനാർഥിയുമായ എസ്. എം മുഹമ്മദ്‌ കുഞ്ഞി സ്നേഹോപഹാരം നൽകി



പൊവ്വൽ : 2029-20 അധ്യയാന വർഷത്തെ എൽ.പി  ക്‌ളാസിലെ കുട്ടികൾക്ക് പഠന നേട്ടങ്ങൾ പ്രകടിപ്പിക്കുന്നതിനായി പൊതു വിദ്യാഭ്യാസ വകുപ്പ് നടത്തുന്ന ഏറ്റവും പ്രധാനപ്പെട്ട പരീക്ഷയായ ലോവർ സെക്കന്ററി സ്കൂൾ സ്കൊലര്ഷിപ്പ് (എൽ. എസ്. എസ് ) പരീക്ഷയിൽ തിളക്കമാർന്ന വിജയം നേടിയ ഫാത്തിമ എ എമിനെ ഷോക്ക് ബോയ്സ് പൊവ്വൽ സ്നേഹോപഹാരം നൽകി അനുമോദിച്ചു.

പ്രസ്തുത ചടങ്ങിൽ ക്ലബ്‌ രക്ഷധികാരിയും മുളിയാർ ഗ്രാമ പഞ്ചായത്ത്‌ രണ്ടാം വാർഡ് യുഡിഎഫ് സ്ഥാനാർഥിയുമായ എസ് എം മുഹമ്മദ്‌ കുഞ്ഞി ഉപഹാരം നൽകി, ക്ലബ്‌ പ്രവർത്തകരായ  സാലി എകെ,യാസർ അറഫാത്ത്, സമീർ ചാൽക്കര,
നാസർ, അഫ്തബ്    
 പള്ളം, അപ്പി പള്ളം  എന്നിവർ ഭാഗവാക്കായി.

No comments