മഹാരാഷ്ട്രയിൽ വാഹനാപകടത്തിൽ അഞ്ച് മലയാളികൾ മരിച്ചു; എട്ട് പേര്‍ക്ക് പരിക്ക്
മഹാരാഷ്ട്രയിലുണ്ടായ വാഹനാപകടത്തിൽ അഞ്ച് മലയാളികൾ മരിച്ചു. അപകടത്തില്‍ എട്ട് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഗോവയില്‍ നിന്ന് വന്ന സംഘമാണ് അപകടത്തില്‍പ്പെട്ടത്. ഇവര്‍ സഞ്ചരിച്ച വാഹനം പുഴയിലേക്ക് മറിയുകയായിരുന്നു. ഗോവയില്‍ നിന്ന് മഹാരാഷ്ട്രയിലേക്ക് വന്നതായിരുന്നു സംഘം. ഇന്ന് പുലര്‍ച്ചെ അഞ്ച് മണിയോടെയാണ് അപകടം ഉണ്ടായത്.

No comments