Breaking News

മാരകരോഗം പടർന്നു പന്തലിക്കുമ്പോഴും കർഷകർ ക്ഷയിച്ചു കൊണ്ടിരിക്കുമ്പോഴും അധികാരികൾക്ക് ഭ്രമം ചക്കരക്കുടം തന്നെ ബദറുദ്ദീൻ കറന്തക്കാട് ✍️

 

വെളുപ്പിന് മൂന്ന് മണി മുതൽ കേരളീയനെ വിരുന്നൂട്ടാനായി അതിർത്തികടന്നെത്തുന്ന പഴങ്ങളും പച്ചക്കറികളും പാലും മാർക്കറ്റിലെത്തുന്നു,

നമ്മുടെ മണ്ണിലെ കർഷകൾ ഒമ്പത് പത്ത് പണിയാവുമ്പോൾ തൻ്റെ ഉൽപ്പന്നങ്ങളുമായി മാർക്കറ്റിലെത്തുമ്പോൾ തമിഴൻ്റെ ഉൽപ്പന്നങ്ങൾ വിറ്റഴിഞ്ഞ് തീരാറായിരിക്കും

ആവശ്യക്കാരന് കണ്ടറിഞ്ഞ് ഉൽപ്പന്നങ്ങളെത്തിക്കുന്ന തമിഴനും കർണ്ണാടകീയനും കേരളക്കാരൻ്റെ തീൻമേശകളിൽ എത്തിച്ചു തരുന്ന വിഭവങ്ങൾ ആർത്തിയോടെ തിന്നുകയും പിഞ്ചുമക്കളെ തീറ്റിക്കുകയും ചെയ്യുമ്പോൾ നാം തിന്നുന്നത് വിഷമാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ടോ ?

ഉത്തരം ഉണ്ട് എന്ന് തന്നെയാണ്

ആരോഗ്യ മേഘലയിലെ അധികാര വിഭാഗത്തിനും കർഷകമേഘലയിലെ അധികാര വിഭാഗത്തിനും ക്ഷീരവകുപ്പിലെ വിഭാഗത്തിനും അറിഞ്ഞിട്ടില്ലേ

ഉണ്ട് അവർക്കും നന്നായറിയാം

പക്ഷേ സ്വന്തം ശരീരത്തോടുള്ള കൂറ് പൊതുസമൂഹത്തിനോ ഉണ്ടചോറിനോടുള്ള നന്നി അധികാര വിഭാഗത്തിനോ ഇല്ല

ഒരു കൂട്ടർക് ആവശ്യം നടന്നാൽ മതി എന്ന് ചിന്തിക്കുമ്പോൾ മറുവശത്ത് ചക്കരക്കുടത്തിലേക്കിട്ട കൈ നക്കി വെടിപ്പാക്കുന്ന തിരക്കിലുമാണ്

മാരകരോഗങ്ങളായ ക്യാൻസറും കിഡ്ണി രോഗവും വ്യാപിക്കുമ്പോൾ അധാരം പണയപ്പെടുത്തി സൂപ്പർ സ്പെഷ്യാലിറ്റി ചികിൽസയ്ക്കായി ഓടുന്നതിനു മുമ്പ് ഒരു വട്ടം ചിന്തിക്കുക

ഈ അവസ്ഥയ്ക്ക് കാരണക്കാർ നാം തന്നെയാണ്

ആരോഗ്യ സംരക്ഷണ വിഭാഗങ്ങളേയും കാർഷീക വികസന വിഭാഗങ്ങളേയും ക്ഷീരവകുപ്പ് വിഭാഗങ്ങളേയും നമ്മുടെ നികുതിപ്പണം കൊടുത്ത് പോറ്റി വളർത്തുന്നത് നമ്മളാണ്,

പക്ഷേ നാം വിഷം തിന്ന് ജീവിക്കുമ്പോഴും കർഷകർ ആത്മഹത്യയുടെ വക്കിൽ നിൽക്കുമ്പോഴും വ്രണത്തിൽ നിന്ന് പഴുപ്പ് നക്കിക്കുടിക്കുന്ന ഈച്ചകളുടെ നയമാണ് അവർ സ്വീകരിക്കുന്നത്

ഒപ്പം ലാഭത്തിനപ്പുറം മറ്റൊന്നും നോക്കാൻ മിനക്കെടാത്ത വ്യാപാരികളും സജീവമാണ്

തുടരണോ ഈ മൗനം

നമ്മുടെ ആരോഗ്യം സംരക്ഷിക്കാൻ ബാധ്യസ്ഥരായവർ വിഷമായ ഭക്ഷണ വിഭവങ്ങൾക്കെതിരെ സ്വീകരിക്കുന്ന നയമെന്തെന്ന് നമുക്കറിയേണ്ടേ ?

കാർഷീക രംഗത്തെ അഭിവൃദ്ധിപ്പെടുത്താൻ ബാധ്യസ്ഥരായവർ സ്വീകരിക്കുന്ന നിലപാട് നമുക്കറിയേണ്ടേ ?

ക്ഷീര വികസന വിഭാഗങ്ങൾ സ്വീകരിക്കുന്ന നിലപാട് നമുക്കറിയേണ്ടേ ?

ഉപദോക്താക്കളെ രാജാവായി കാണേണ്ട വ്യാപാരികൾ സ്വീകരിക്കുന്ന നിലപാടെന്താണെന്നറിയേണ്ടേ ?

വേണ്ടായെന്നാണ് ഉത്തരമെങ്കിൽ വരൂ

സൂപ്പർ സ്പെഷ്യാലിറ്റി ഹോസ്പിറ്റലുകൾക്ക് വേണ്ടി നമുക്ക് ഒന്നായ് വിലപിക്കാം.

No comments