Breaking News

ചെയ്യുമെന്നും ചെയ്ത് കാണിക്കുമെന്നും പറയുന്നവനാര്..? നമ്മുടെ സമ്മതിതാവകാശം വിലപ്പെട്ടതാണ് നമ്മെ സേവിക്കാനായി ഒരു സേവകനെ തെരഞ്ഞെടുക്കേണ്ട മഹത്തായ ദൗത്യം നിറവേറ്റും മുമ്പ് അൽപ്പം ചിന്തിക്കുക ബദറുദ്ദീൻ കറന്തക്കാട്✍️

 

ചെയ്യാം ചെയ്യാം എന്ന് പറഞ്ഞു നടക്കുന്ന ഒരു സേവകനെക്കാൾ ഒന്നും പറയാതെ ചെയ്ത് കാണിക്കുന്ന ഒരു സേവകനെ തെരഞ്ഞെടുക്കാനുള്ള വിവേകം ഇനിയെങ്കിലും നാം കാട്ടേണ്ടതുണ്ട്,

സ്വന്തം സഹവർത്തികളുടെ ക്ഷേമത്തിനു വേണ്ടി പ്രവർത്തിക്കാൻ വരുന്നവൻ്റെ കയ്യിൽ വായിച്ചാൽ തീരാത്ത പ്രകടനപ്പത്രിക നിങ്ങൾ കാണുന്നുണ്ടോ ?

ജെയിച്ചു കഴിഞ്ഞാൽ ചെയ്യുമെന്ന് പറയുന്ന ഒരു കൊട്ട വാഗ്ദാനങ്ങൾ നിങ്ങൾക്ക് നൽകുന്നുണ്ടോ ?

എങ്കിൽ ശ്രദ്ധിക്കുക

ചെയ്യുമെന്ന് പറയുന്നവനല്ല നേതാവ്

ചെയ്ത് കാണിക്കുന്നവനാണ് യഥാർത്ഥ നേതാവ്,

ചെയ്ത് കാണിക്കുന്നവൻ്റെ കയ്യിൽ പ്രകടനപ്പത്രികയുണ്ടാവില്ല വായിൽ കൊള്ളാത്ത വാഗ്ദാനവും നൽകില്ല

കാരണം അവൻ സഹവർത്തികളുടെ മനസ്സും ആവശ്യങ്ങളും തിരിച്ചറിഞ്ഞ് പ്രവർത്തിക്കുന്നവനാണ്

ആരാണവൻ ?

തീരുമാനിക്കാനുള്ള അവകാശം നമുക്കു മാത്രം

ബദറുദ്ദീൻ കറന്തക്കാട്

No comments