കാസർഗോഡിന്റെ ആരോഗ്യരംഗത്ത് കാവലാളാകാൻ ആസ്റ്റർ മിംസ് ജില്ലയിലെ മറ്റ് സ്വകാര്യ ആശുപത്രികളുമായി സഹകരിച്ച് 'എംപവർ കാസർഗോഡ്' എന്ന നൂതന പദ്ധതി ഉടൻ ആരംഭിക്കും
കാസറഗോഡ്: ചികിത്സതേടി ഇനി എവിടെയും അലയേണ്ടി വരില്ല, കാസർഗോഡ് നിവാസികളുടെ ആരോഗ്യ പരിരക്ഷ ഉറപ്പു വരുത്തുന്നതിന് ഇനി ഇവിടെ ആസ്റ്റർ മിംസ്സിന്റെ കരുതലുണ്ട്.
ജില്ലയിലെ സ്വകാര്യ ആശുപത്രികളുമായി സഹകരിച്ച് 'എംപവർ കാസറഗോഡ്' പദ്ധതി നടപ്പാക്കുന്നതോടെ ജില്ല നേരിടുന്ന ഏറ്റവും വലിയ ആരോഗ്യ വെല്ലുവിളി ദൂരീകരിക്കാൻ സാധിക്കുമെന്ന് ആസ്റ്റർ മിംസ് മാനേജ്മെന്റ് ഉറപ്പ് നൽകുന്നു.
സ്വകാര്യ ചെറുകിട പെരിഫറൽ ആശുപത്രികളിൽ ഇ ഡി സംവിധാനവും ടെലി ഐസിയു സംവിധാനവും ആരംഭിക്കുന്നതിനോടൊപ്പം, സർക്കാറുമായി സഹകരിച്ച് 24 മണിക്കൂറും സി എസ് ആർ ആക്ടിവിറ്റിയായിട്ട് ടെലി ഐസിയു നടപ്പിലാക്കാനും തീരുമാനിച്ചിട്ടുണ്ട്.
കാസർഗോഡിലെ ജനങ്ങൾ എല്ലായിപ്പോഴും വിദഗ്ധ ചികിത്സ തേടി കർണാടക അടക്കമുള്ള അയൽ സംസ്ഥാനങ്ങളെ ആശ്രയിക്കുകയാണ് പതിവ്, കോവിഡ് 19 തുടക്കത്തിൽ സംസ്ഥാനങ്ങൾ പ്രവേശനം നിഷേധിച്ചതിനെ തുടർന്ന് കൃത്യമായി ചികിത്സ ലഭിക്കാതെ പല രോഗികളും പാതിവഴിയിൽ മരണപ്പെടേണ്ടി വന്ന ദൗർഭാഗ്യകരമായ സ്ഥിതി വിശേഷവും ഇവിടെ ഉണ്ടായിട്ടുണ്ട്, ഈ സാഹചര്യങ്ങളെല്ലാം വിലയിരുത്തി ഇവിടുത്തെ ആരോഗ്യരംഗത്ത് നൂതനമായ ചികിത്സാ പദ്ധതികൾ കൊണ്ടുവന്ന് ജില്ലയെ സഹായിക്കുക എന്ന സാധുദ്ദേശ്യത്തോട് കൂടിയാണ് ആസ്റ്റർ മിംസ് ഈ പദ്ധതികൾ ആസൂത്രണം ചെയ്യുന്നത്.
ആസ്റ്റർ മിംസ് കോഴിക്കോടിലെയും ആസ്റ്റർ മിംസ് കണ്ണൂരിലെയും ലിവർ സർജറി വിഭാഗവും, സ്പൈൻ സർജറി വിഭാഗവും,പീഡിയാട്രിക് നെഫ്രോളജി,പീഡിയാട്രിക് ന്യൂറോളജി പോലുള്ള സൂപ്പർ സ്പെഷ്യാലിറ്റി വിഭാഗങ്ങളുടെ ഒപിഡി കാസറഗോട് മറ്റു ആശുപത്രികളുടെ സഹകരണത്തോടെ തുടങ്ങാനും തീരുമാനിച്ചിട്ടുണ്ട്.അതടൊപ്പം ഒരു ഓംങ്കോളജി യുണിറ്റ് കൂടി കാസർഗോഡ് തുടങ്ങാൻ തീരുമാനിച്ചിട്ടുണ്ട്. കീമോതെറാപ്പി പോലുള്ള ചികിത്സാ സൗകര്യങ്ങളും ഓംങ്കോളജി ഡോക്ടർമാരും കാസറഗോഡ് വിസിറ്റ് ചെയ്ത് ചികിത്സാ സൗകര്യങ്ങൾ ഒരുക്കുവാനുള്ള തീരുമാനത്തിലാണ് ആസ്റ്റർ മിംസ് മാനേജ്മെന്റ്.

No comments