Breaking News

ചില്ലുകൂട്ടിനുള്ളിലെ രോദനം ഒരിക്കൽ കൂടി ആവർത്തിക്കുന്നു പയ്യന്നൂരിൽ അമാൻ ഗോൾഡ് എന്ന പേര് ചാർത്തി ഹാജിയാർ ഒരുക്കിയ കെണിയിൽ വീണ ഇരകളിൽ കൂടുതലും സ്ത്രികൾ ബദറുദ്ദീൻ കറന്തക്കാട്✍️

 

കഴിഞ കാലങ്ങളിൽ കുരുക്കു വീണ കൂടുകളിലും കൂടുതൽ അകപ്പെട്ടത് സ്ത്രീകളാണ്

മനസ്സിൽ ഒടുങ്ങാത്ത ആർത്തിയുമായി നടക്കുന്നവരെ തേടിപ്പിടിച്ച് ഇരയാക്കാൻ നടക്കുന്നവരിൽ ഭൂരിഭാഗം പേരും പൊതു സേവകരുടെ കുപ്പായമണിഞ്ഞവരും മുടങ്ങാതെ പള്ളിയിൽ പോകുന്നവരുമാണ്,

മനസ്സിലുള്ള കാപഡ്യത്തിന് നിഴലായി നിൽക്കാനുള്ള ഒരു ഉപാധി മാത്രമാണ് സാമൂഹ്യ സേവനവും കൃത്യമായി നടത്തുന്ന പ്രാർത്ഥനയും,

ഒപ്പം പേരിനു മുന്നിൽ ഹാജിയാരെന്ന പട്ടവും ചാർത്തിയാൽ നടത്തുന്ന ഇടപാടുകളെല്ലാം ഹലാൽ,

നാണംകെട്ടും പണം നേടുകിൽ ആ നാണക്കേട് പണം മാറ്റിടും എന്ന മൊഴി ശെരിപ്പെടുത്തുന്ന പ്രവർത്തനങ്ങളുടെ ഇരയാവുന്നവർക്ക് ഒരിക്കലും നീതിലെഭിക്കില്ല

കാരണം രണ്ടാണ്

പണം പോയവർക്ക് രേഖയുണ്ടാവില്ല എന്നതും പോയകാശിനപ്പുറത്ത് വീണ്ടും ചിലവിടാൻ തയ്യാറാവില്ല എന്നതും ഒരു കാരണം

മറുവശത്ത് ആരാൻ്റെ പണം കയ്യിൽ കിടക്കുമ്പോൾ വാരി വിതറി നിയമത്തെ മറികടക്കാനും പേടിപ്പിച്ചു നിർത്താനും കഴിയുന്നു,

എന്തിനേറെ പറയുന്നു

ഈ കാട്ടുകള്ളൻമാരുടെ വിവരങ്ങൾ പൊതുസമൂഹത്തിനു മുന്നിൽ എത്തിക്കാൻ ശ്രമിക്കുന്നവർക്കു നേരെപ്പോലും ചെത്തിക്കളയും മുത്തിക്കളയും എന്ന ഭീഷണി വേറേയും

ഫാഷൻ ഗോൾഡ് തട്ടിപ്പ് ആദ്യം പുറത്ത് കൊണ്ട് വരാൻ തയ്യാറായ ജില്ലാ ജനകീയ നീതി വേദി ഭാരവാഹികൾക്കെതിരെ കേസുകൊടുത്തതും അപകീർത്തിപ്പെടുത്തിയതും പല കഥകളിൽ ഒന്നു മാത്രം

പണം സമ്പാതിക്കുക ഭൂമിയിൽ സ്വർഗ്ഗം തീർക്കുക എന്ന ഒരു ചിന്തയ്ക്കപ്പുറം മറ്റൊന്നിനും പ്രസക്തി കാണിക്കാത്ത ആർത്തിപിടിച്ചവരും ഇവരുടെ പ്രവർത്തനത്തിന് ഒത്താശ പിടിക്കുന്നവരും ഒരിക്കലും തീരാത്ത ആർത്തിക്കുവേണ്ടി വഴി നോക്കാതെ പണം നൽകുന്നവരും ഉള്ളിടത്തോളം ചില്ലുകൂട്ടിനുള്ളിലെ രോദനം തുടർന്നു കൊണ്ടേയിരിക്കും

പക്ഷേ ജീവിക്കാൻ വേണ്ടി മാത്രം പണം ആഗ്രഹിക്കുന്നവരുടെ കൈകൾ കെട്ടാനും വായടപ്പിക്കാനും ശ്രമിക്കുന്നതിൽ മാത്രം നിങ്ങൾ ജയം കാണില്ല

കാരണം അത്തരക്കാർ വേറെ ലവലാണ്

ബദറുദ്ദീൻ കറന്തക്കാട്

No comments