കോവിഡ്: വിദേശത്ത് നിന്ന് വരുന്നവർക്ക് പുതിയ ഇളവ്; ക്വാറന്‍റൈന്‍ വേണ്ട
കോവിഡ് സാഹചര്യത്തില്‍ വിദേശത്ത് നിന്ന് വരുന്നവർക്ക് പുതിയ ഇളവ്. ആർ.ടി.പി.സി.ആർ ടെസ്റ്റ് നെഗറ്റീവെങ്കില്‍ ക്വാറന്‍റൈന്‍ വേണ്ടായെന്നാണ് പുതിയ ഉത്തരവ്. യാത്രയ്ക്ക് 72 മണിക്കൂർ മുമ്പ് ആർ.ടി.പി.സി.ആർ ടെസ്റ്റ് നടത്തണമെന്നും നെഗറ്റീവ് സര്‍ട്ടിഫിക്കറ്റില്ലെങ്കില്‍ ക്വാറന്‍റൈന്‍ നിര്‍ബന്ധമാണെന്നും ഉത്തരവില്‍ പറയുന്നു. കേന്ദ്ര ആരോഗ്യമന്ത്രാലയമാണ് പ്രോട്ടോകോള്‍ പുതുക്കി ഉത്തരവ് ഇറക്കിയത്.

No comments