Breaking News

ചില്ലു കൂടുകൾ അലാവുദ്ധീൻ്റെ അൽഭുത വിളക്കാണെന്ന് വിശ്വസിക്കുന്നവരല്ലേ സത്യത്തിൽ വിഡ്ഢികൾ ഫാഷൻ ഗോൾഡ് തട്ടിപ്പ് ഈ മണ്ണിൽ നടന്ന ആദ്യത്തെ തട്ടിപ്പല്ല ......" അവസാനത്തേതുമല്ല

 പണത്തോടുള്ള മനുഷ്യൻ്റെ ആർത്തിക്ക് ഒരു അവസാനമുണ്ടാവില്ല എന്ന് തിരിച്ചറിയുന്ന വിരുതൻമാർ ഇനിയും ചില്ലുകൂടുകളൊരുക്കും

ആ ചില്ല് കൂട്ടിലെ തിളക്കം അലാവുദ്ധീൻ്റെ അൽഭുതവിളക്കാണെന്ന് വിശ്വസിക്കുന്ന ആർത്തി മൂത്തവർ ഇരകളായി എത്തുമെന്ന് കൂടൊരുക്കുന്നവർക്ക് നന്നായറിയാം

യൂറോ ഗോൾഡ്,, ഉപ്പള ജ്വല്ലറി, അനിഷ് ജ്വല്ലറി, കല്ലറക്കൽ മഹാറാണി ജ്വല്ലറി, തുടങ്ങിയ ചില്ലുകൂടുകളിൽ അകപ്പെട്ടുപോയ ഇരകൾക്ക് വേണ്ടി ഇടപെടേണ്ടി വന്നപ്പോൾ മനസ്സിലായ ഒരു യാഥാർത്ഥ്യം ഇവിടെ പങ്കുവെക്കാതെ പോകാനാവില്ല

ഇരകളാക്കപ്പെടുന്നവർക്കൊന്നും പോയ പണത്തെച്ചൊല്ലി നിലവിളിക്കാനല്ലാതെ മറ്റൊരു വഴിയും ഉങ്ങാവാറില്ല

മകൻ കെട്ടിക്കൊണ്ട് വന്ന പെണ്ണിൻ്റെ പൊന്നിൽ നിന്നും 200 പവൻ നിക്ഷേപമായി കൊടുത്ത് അട്ടം നോക്കിക്കിടന്ന് തിന്നാമെന്ന് കൊതിച്ചവൻ എന്തു പറഞ്ഞ് കേസുകൊടുക്കും

അൽഭുത വിളക്കിൻ്റെ തലോടൽ കൊതിച്ച്(പലിശ)പറമ്പ് വിറ്റ് അമ്പത് ലക്ഷം കൊടുത്ത മാന്യദേഹം എന്ത് കാട്ടി കേസ് കൊടുക്കും

ഗൾഫിൽ നിന്നും മകൻ ഹവാല വഴി അയച്ച ലക്ഷങ്ങൾക്ക് കുഞ്ഞു പിറക്കട്ടെ എന്ന് കരുതി എണ്ണിക്കൊടുത്തവൻ എന്ത് പറഞ്ഞ് കേസ് കൊടുക്കും

നേരാവണ്ണം നേടാത്തത് നാനാവഴിക്ക് പോവാനുള്ളതാണ് എന്ന കാലത്തിൻ്റെ വിധിയാണ് ഇവിടെ നടപ്പിലാകുമ്പോൾ ദുഃഖം തോന്നുന്നത് ചില ഇടപാടുകാരുടെ കാര്യത്തിലാണ്

പണം നഷ്ടപ്പെട്ട ഇരുനൂറിലധികം പേരുടെ കഥകളിൽ നിന്ന് വ്യത്യസ്തമായ ചില കഥകളും ഉണ്ട്

അസുഖം വന്ന് ചികിൽസയിലായിരുന്ന ഭർത്താവിൻ്റെ മരണശേഷം ബാധ്യത തീർക്കാനായി വീടുവിറ്റ ഒരു പാവത്തിൻ്റെ കഥ അതിൽ ഒന്നു മാത്രം

വീട് വിറ്റ് കടം വീട്ടിയ ശേഷം ബാക്കി വന്ന 8 ലക്ഷത്തിന് ഒരു കൊച്ചു വീട് തിരയുമ്പോഴാണ് ലക്ഷത്തിന് നാലായിരമെന്ന മോഹന വാഗ്ദാനവുമായി ചില്ലുകൂടിൻ്റെ പരിപോഷകൻ(ഇടനിലക്കാരൻ) എത്തുന്നത്

തനിക്കു കിട്ടുന്ന കമ്മീഷനിലപ്പുറത്ത് മറ്റൊന്നും ചിന്തിക്കാത്ത ആ ഇടനിലക്കാരൻ ആ പാവത്തിൻ്റെ എട്ടു ലക്ഷം ചില്ലുകൂട്ടിൽ കുടുക്കി

കേസുകൊടുക്കാനാവില്ല കാരണം പലതാണ്

 പാർട്ട്ണർഷിപ്പ് എഗ്രിമെൻ്റില്ല

പണത്തിൻ്റെ വരവിന് തെളിവില്ല

സ്വർണ്ണം നിക്ഷേപമായിക്കൊടുത്തതും സ്വാഹ

കരയാനല്ലാതെ മറ്റൊന്നിനും കഴിതെ ഇരകൾ തരിച്ചു നിൽക്കുമ്പോൾ വേട്ടക്കാർ അടുത്ത കൂടൊരുക്കുന്ന തിരക്കിലായിരിക്കും

ചില്ലുകൂടുകൾ കണ്ടാൽ അലാവുദ്ധീൻ്റെ അൽഭുത വിളക്കാണെന്ന് വിശ്വസിക്കുന്ന വിഡ്ഡികൾ ഉള്ളിടത്തോളം വേട്ടക്കാർ നേട്ടം കൊയ്യുകയും ഇരകളുടെ നിലവിളി ഈ മണ്ണിൽ ഉയരുകയും ചെയ്യും

ഫാഷൻ ഗോൾഡ് മാത്രം ഇത്ര ചർച്ചയാക്കപ്പെട്ടത് വേട്ടക്കാരൻ ഒരു രാഷ്ട്രീയ ഇരയായത് കൊണ്ട് മാത്രമാണ്.

വേട്ടക്കാരുടെ പുതിയ കഥകൾ നമുക്ക് വീണ്ടും കേൾക്കാം ഒപ്പം അട്ടം നോക്കിക്കിടന്ന് തിന്നാൻ കൊതിച്ച ഇരകളുടെ അമറലും

No comments