കുടുംബശ്രീ ജില്ലാ മിഷൻ്റെ നേതൃത്വത്തിൽ സ്കിൽ പരിശീലനം മുളിയാറിൽ തുടക്കം കുറിച്ചു
മുളിയാർ: കുടുംബശ്രീ ജില്ലാ മിഷൻ്റെ നേതൃത്വത്തിൽ കുടുംബശ്രീ അംഗങ്ങൾ ക്കായി സിറ്റിസെൺ ഇൻഫർമേഷൻ ബോർഡ് ആൻ്റ് ലെറ്റർ ആർട്ട് സ്കിൽ പരിശീലനം
തുടങ്ങി.
അഞ്ച് ദിവസത്തെ പരിശീലനമാണ് ഓരോ ബാച്ചിനും ലഭ്യമാക്കുന്നത്. ഒരു ബാച്ചിൽ പത്തോളം സ്ത്രീകളാണ് പങ്കെടുക്കുന്നത്.
ലെറ്റർആർട്ട് ,പെയിൻ്റിങ്ങ്, ബോഡ് ഒരുക്കൽ തുടങ്ങിയ വിഷയങ്ങളിൽ ക്ലാസ്സുകൾ കൈകാര്യം ചെയ്യും.
ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ഖാലിദ് ബെള്ളിപ്പാടി ഉൽഘാടനം ചെയ്തു. വൈസ് പ്രസിഡണ്ട് ഗീതാ ഗോപാലൻ അധ്യക്ഷത വഹിച്ചു.
ജനപ്രതിനിധികളായ കെ.പ്രഭാകരൻ, ജസീല അസ്ലം, അനീസ മൻസൂർ മല്ലത്ത്, മാധവൻ, മിനി, ശോഭാപയോലം പ്രസംഗിച്ചു.
ജോബ് കെയർ ഡയറക്റ്റർ എ.വിരാജേഷ്
പരിശീലനത്തിന് നേതൃത്വം നൽകി. സി.ഡി.എസ്.
പ്രസിഡണ്ട് പ്രേമസ്വാഗതം പറഞ്ഞു.

No comments