Breaking News

മലമ്പനി മാസാചരണം (2021 ജൂൺ 1-30) പെരുമഴ പെയ്തിലും കരുതലോടെ കാസർഗോഡ് നഗരസഭ

 

കാസർഗോഡ്, റെയിൽവേ സ്റ്റേഷനിൽ മലമ്പനി പരിശോധനയും കൊതുകു നശീകരണ പ്രവർത്തനങ്ങളും!
കാസർഗോഡ് ജനറൽ ആശുപത്രിയുടെ നേതൃത്വത്തിൽ ഇതര സംസ്ഥാനക്കാരായ  റെയിൽവേ ജീവനക്കാരും കുടുംബാംഗങ്ങളും ഉൾപ്പെടെ 67 പേരെ മലമ്പനി പരിശോധനക്കു വിധേയമാക്കി. 
വൈറ്റ് ഗാർഡ്‌ സേവാഭാരതി എന്നീ സംഘടനകളുടെ സന്നദ്ധ പ്രവർത്തകരുടെയും ആശാ വർക്കർമാരുടെയും നേതൃത്വത്തിൽ റെയിൽവേ കോളനി ഉൾപ്പെടെ പ്രദേശത്തെ 318 വീടുകളിൽ ഉറവിടനശീകരണ പ്രവർത്തനങ്ങളും കൊതുകു സാന്ദ്രത പഠനവും നടത്തി. നഗരസഭാ ചെയർമാൻ അഡ്വ.  വി എം മുനീർ പരിപാടി ഉദ്ഘാടനം ചെയ്തു. ആരോഗ്യ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാൻ ഖാലിദ് പച്ചക്കാടൻ അദ്ധ്യക്ഷനായിരുന്നു. കാസർഗോഡ് റെയിൽവേ സ്റ്റേഷൻ ഹെൽത്ത് ഇൻസ്പെക്ടർ അഞ്ജന സ്വാഗതവും, സൂപ്രണ്ട് കൃഷ്ണപ്രസാദ് നന്ദിയും പറഞ്ഞു.ജനറൽ ആശുപത്രിയിലെ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ ശ്രീജിത് മുഖ്യ പ്രഭാഷണം നടത്തി. ജൂനിയർ പബ്ലിക് ഹെൽത്ത് നേഴ്സുമാരായ ജിഷ, അനുജോസഫ്, അനുശ്രീ തുടങ്ങിയവർ നേതൃത്വം നൽകി. 
ഹെൽത്ത് സൂപ്പർവൈസർ എ.കെ. ഹരിദാസിൻ്റെ നിർദ്ദേശാനുസരണം മുളിയാർ സമുഹ്യാരോഗ്യ കേന്ദ്രത്തിലെ കോവിഡ് 19 മൊബൈൽ ടീമിൻ്റെ നേതൃത്വത്തിൽ ആർ.ടി.പി.സി.ആർ പരിശോധനയുമുണ്ടായി. 
കോരിച്ചെരിയുന്ന മഴയിലും ആരോഗ്യ വകുപ്പ് ജീവനക്കാരും ആശാ വർക്കർമാരും സന്നദ്ധ പ്രവർത്തകരും ചേർന്ന് റെയിൽവേ സ്റ്റേഷൻ പരിസരത്തെ മുഴുവൻ വീടുകളിലും കെട്ടിടങ്ങളിലും ഉറവിടനശീകരണ പ്രവർത്തനങ്ങൾ മാതൃകാപരമായി നടപ്പാക്കി . സമീപ പഞ്ചായത്തുകളിൽ ഡെങ്കിപ്പനി കേസുകൾ അനുദിനം പെരുകുന്ന സാഹചര്യത്തിൽ , കൊതുകുജന്യ രോഗ നിയന്ത്രണ പ്രവർത്തനങ്ങളിൽ നിതാന്ത ജാഗ്രത പുലർത്തുന്ന കാസർഗോഡ് നഗരസഭ ഒരു പുത്തൻ മാത്യക സ്യഷ്ടിച്ചിരിക്കുന്നു.

No comments