അവശ്യവസ്തുക്കളുടെ കടകൾ എല്ലാ ദിവസവും; ഗതാഗതം അനുവദിക്കും; ലോക്ക്ഡൗൺ ഇളവുകൾ ഇങ്ങനെ
വ്യാവസായിക, കാർഷിക മേഖലയിലെ പ്രവർത്തനങ്ങൾക്ക് എല്ലാ തദ്ദേശ സ്വയംഭരം പ്രദേശങ്ങളിലും അനുവദിക്കും. ഈ മേഖലകളിലെ തൊഴിലാളികൾക്ക് ഗതാഗതം അനുവദിക്കും. അവശ്യവസ്തുക്കളുടെ കടകൾ എല്ലാ ദിവസം രാവിലെ 7 മുതൽ വൈകീട്ട് 7 വരെ. അക്ഷ കേന്ദ്രങ്ങൾ തിങ്കൾ മുതൽ വെള്ളി വരെ പ്രവർത്തിക്കാം.
ജൂൺ 17 മുതൽ കേന്ദ്ര-സംസ്ഥാന സർക്കാർ ഓഫിസുകൾ, പൊതുമേഖലാ സ്ഥാപനങ്ങൾ, ഗവൺമെന്റ് കമ്പനികൾ എന്നിവ റൊട്ടേഷൻ അടിസ്ഥാനത്തിൽ 25 % ജീവനക്കാരെ അനുവദിച്ച് എല്ലാ ദിവസവും പ്രവർത്തിക്കാം. സെക്രട്ടേറിയേറ്റിൽ നിലവിലേത് പോലെ റൊട്ടേഷൻ അടിസ്ഥാനത്തിൽ 50 ശതമാനം വരെ ജീവനക്കാർക്ക് പ്രവർത്തിക്കാം.
സംസ്ഥാനത്ത് ബെവ്‌കൊ, ബാറുകൾ തുറന്ന് പ്രവർത്തിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. രാവിലെ 9 മുതൽ 7 വരെ പ്രവർത്തിക്കാം. ആപ്പ് മുഖാന്തരം സ്ലോട്ടുകൾ ബുക്ക് ചെയ്യുന്ന തരത്തിലാകും പ്രവർത്തനം. ഇവയ്ക്ക് മുന്നിൽ ആൾക്കൂട്ടം ഒഴിവാക്കണം.
ശനി, ഞായർ ദിവസങ്ങളിൽ സമ്പൂർണ ലോക്ക്ഡൗൺ. ജൂൺ 17 മുതൽ മിതമായ ഗതാഗതം അനുവദിക്കും. ബാങ്കുകൾ തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിൽ മാത്രം. വിവാഹം/മരണം എന്നീ ചടങ്ങുകൾക്ക് നിലവിലേത് പോലെ 20 പേരെ മാത്രമേ പങ്കെടുപ്പിക്കാവൂ
No comments