പ്രതിഷേധം എങ്ങനെ ഭീകരവാദം ആകും? യുഎപിഎ ദുരുപയോഗത്തിനെതിരെ ദില്ലി ഹൈക്കോടതിയുടെ രൂക്ഷവിമർശനം
ദില്ലി: യുഎപിഎ ദുരുപയോഗത്തിനെതിരെ ആഞ്ഞടിച്ച് ദില്ലി ഹൈക്കോടതി. പ്രതിഷേധങ്ങൾ രാജ്യദ്രോഹമോ ഭീകരവാദമോ അല്ലെന്ന് ഹൈക്കോടതി അഭിപ്രായപ്പെട്ടു
ഒരു പ്രതിഷേധം കൊണ്ട് തകരുന്നതല്ല രാജ്യത്തിൻറെ അടിസ്ഥാനം. യുഎപിഎ ദുരുപയോഗം ചെയ്യുന്നത് പാർലമെൻറിൻറെ നല്ല ഉദ്ദേശത്തിന് എതിരാണ്. പ്രതിഷേധങ്ങൾ സമാധാനപൂർണ്ണമല്ലെങ്കിൽ പോലും എങ്ങനെ ഭീകരവാദം ആകും എന്ന് കോടതി ചോദിച്ചു. എതിർസ്വരം അടിച്ചമർത്തുമ്പോൾ ഭീകരവാദത്തിനും പ്രതിഷേധിക്കാനുള്ള അവകാശത്തിനും ഇടയിലെ സീമ സർക്കാർ മറക്കുന്നു എന്നും കോടതി അഭിപ്രായപ്പെട്ടു.
No comments