Breaking News

സംസ്ഥാനത്ത് വാരാന്ത്യ ലോക്ക്ഡൗൺ തുടരും


സംസ്ഥാനത്ത് വാരാന്ത്യ ലോക്ക്ഡൗൺ തുടരും. ശനി, ഞായർ ദിവസങ്ങളിൽ സമ്പൂർണ ലോക്ക്ഡൗൺ ഏർപ്പെടുത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.

അതേസമയം, സംസ്ഥാനത്ത് ഏർപ്പെടുത്തിയ നിയന്ത്രണങ്ങളിൽ ഇളവുകൾ വരുത്തിയിട്ടുണ്ട്. നാല് മേഖലകളായി തിരിച്ചാണ് നിയന്ത്രണം. ടിപിആർ 30% ൽ കൂടിയ സ്ഥലങ്ങളിൽ ട്രിപ്പിൾ ലോക്ഡൗൺ ഏർപ്പെടുത്തും. ടിപിആർ 20%-30% ആണെങ്കിൽ നിലവിലെ ലോക്ഡൗൺ തുടരും. ടിപിആർ 8%-20% ആണെങ്കിൽ ഭാഗിക നിയന്ത്രണമായിരിക്കും. ടിപിആർ 8% ൽ താഴെയുള്ള മേഖലകളിൽ കൂടുതൽ ഇളവുകൾ അനുവദിക്കും.

സംസ്ഥാനത്തെ നിലവിലെ സ്ഥിതി ആശ്വാസകരമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ആരോഗ്യ സംവിധാനങ്ങൾ സമ്മർദങ്ങൾ അതിജീവിച്ചുവെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. ഈ പശ്ചാത്തലത്തിലാണ് ലോക്ക്ഡൗൺ ഇളവുകൾ നൽകാൻ തീരുമാനമായത്.

No comments