Breaking News

ദീർഘദൂര യാത്രകൾ ബുദ്ധിമുട്ടായിരിക്കുന്ന ലോക്ഡൌൺ സമയത്ത് കാസറഗോഡ്കാർക്ക് അനുഗ്രഹമായി ചെമ്മനാട് മേയ്ത്ര കെയർ ക്ലിനിക്കിൽ ഡിവൈസ് അസ്സിസ്റ്റഡ് ടെലി കൺസൽറ്റേഷൻ

 

ഈ സാങ്കേതികവിദ്യയിലൂടെ, കോഴിക്കോട് മേയ്ത്ര ആശുപത്രിയിലുള്ള സ്പെഷ്യലിസ്റ്റ് ഡോക്ടർമാർക്ക് കാസറഗോഡുള്ള രോഗിയുടെ ഹൃദയമിടിപ്പ്, ശ്വാസകോശ ശബ്ദങ്ങൾ എന്നിവ കേൾക്കാനും ഇസിജി നോക്കാനും, ഫണ്ടസ്, ഇയർ ഡ്രം മുതലായവ തത്സമയം പരിശോധിക്കാനും അത് വഴി വളരെ ഫലപ്രദമായ രീതിയിൽ ടെലി കൺസൾട്ടേഷൻ നടത്താനും കഴിയും. ഇതിനോടകം തന്നെ ഇത്തരത്തിലുള്ള  250ഇൽ അധികം ടെലികൺസൾട്ടേഷനുകൾ പൂർത്തീകരിച്ചതായി മേയ്ത്ര കെയർ ക്ലിനിക്കിലെ ചീഫ് ഓഫ് സ്റ്റാഫ് ഡോ. അലി സമീൽ അറിയിക്കുകയുണ്ടായി. കൂടുതലായും കാസറഗോഡിൽ ലഭ്യമല്ലാത്ത ന്യൂറോളജി, ഗ്യാസ്ട്രോഎൻട്രോളജി, ഓങ്കോളജി, നെഫ്രോളജി എന്നീ വിഭാഗങ്ങളിലാണ് കൂടുതൽ കൺസൽറ്റേഷനുകളും നടക്കുന്നത്. ഇത് കൂടാതെ പോസ്റ്റ് കോവിട് കോംപ്ലിക്കേഷൻസിനുള്ള സ്പെഷ്യലിസ്റ് പൾമോണോലോജി കൺസൽറ്റേഷനുകളും ധാരാളം നടക്കുന്നുണ്ട്. എല്ലാ ദിവസവും രാവിലെ 9 മുതൽ വൈകീട്ട് 5 വരെ എല്ലാ വിഭാങ്ങളിലുള്ള ഡോക്ടർമാരും ലഭ്യമാണ് എന്നതും കാസറഗോഡിലെ രോഗികൾക്ക് ഏറെ ഉപകാരപ്രദമാണ്.

No comments