ടർഫിലും മൈതാനത്തും ഫുട്ബാൾ കളി; അരലക്ഷം പിഴയിട്ട് പൊലീസ്
കോവിഡ് നിർദേശങ്ങൾ കാറ്റിൽപറത്തി ടർഫിലും സ്കൂൾ മൈതാനത്തും ഫുട്ബാൾ കളി. കോട്ടക്കൽ പൊലീസ് നടത്തിയ പരിശോധനയിൽ മുപ്പതോളം പേർ കുടുങ്ങി.
ഇവരിൽനിന്ന് അരലക്ഷത്തോളം രൂപ പിഴയും ഈടാക്കി. രണ്ടു ദിവസങ്ങളിലായിരുന്നു പരിശോധന. എടരിക്കോട്ടുള്ള ടർഫാണ് മാനദണ്ഡങ്ങൾ ലംഘിച്ച് പ്രവർത്തിച്ചിരുന്നത്. ഉടമക്കെതിരെയും നടപടിയെടുത്തു. കളിക്കാരുടെ വാഹനങ്ങൾ, മൊബൈൽ ഫോൺ എന്നിവയും പിടിച്ചെടുത്തവയിൽ ഉൾപ്പെടും. 18 പേരാണ് ഒരു സുരക്ഷ സംവിധാനവുമില്ലാതെ കളത്തിൽ ഉണ്ടായിരുന്നത്.
കോട്ടൂരിൽ സ്കൂൾ മൈതാനത്തായിരുന്നു കളി. ഇവിടെ പത്തുപേർക്കെതിരെയായിരുന്നു നടപടി. എസ്.എച്ച്.ഒ ഹരിപ്രസാദിെൻറ നേതൃത്വത്തിൽ എസ്.ഐ കെ. അജിത്, എ.എസ്.ഐ അൻവർ സാദത്ത്, സി.പി.ഒമാരായ സെബാസ്റ്റ്യൻ, ശരൺ, സൂരജ് എന്നിവരാണ് പരിശോധന നടത്തിയത്.

No comments