Breaking News

ലോക്ഡൗണിൽ അടഞ്ഞ ദിവസങ്ങളിലെ കെട്ടിട വാടക ഒഴിവാക്കണം: ബോവിക്കാനം മർച്ചന്റ്സ്‌ അസോസിയേഷൻ


ബോവിക്കാനം : കോവിഡ് 19 ന്റെ രണ്ടാം തരംഗത്തെ തുടർന്ന് സംസ്ഥാനത്ത് പ്രഖ്യാപിച്ച ലോക് ഡൺ മൂലം കടകൾ അടഞ്ഞുകിടക്കുന്നതിനാൽ വ്യാപാരികൾ വളരെയധിക ദുരിതം അനുഭവിക്കുകയാണ്. കഴിഞ്ഞ വർഷവും ലോക് ഡൗൺ മൂലം വിഷു, പെരുന്നാൾ ആഘോഷ സമയങ്ങളിലുണ്ടാകാറുള്ള കച്ചവടം നഷ്ടപ്പെടുകയുണ്ടായി. ഈ വർഷമെങ്കിലും പെരുന്നാൾ

കച്ചവടം മുന്നിൽ കണ്ട് കടം വാങ്ങിയും മറ്റും, വസ്ത്ര , ചെരിപ്പ്, ഫാൻസി കച്ചവടക്കാർ ഒരു പാട് സാധനങ്ങൾ സ്റ്റോക്ക് ചെയ്യുകയുണ്ടായി. ഇപ്പോൾ തുടരുന്ന ലോക്സാൺ കാരണം വലിയ ശതമാനം കച്ചവടം നഷ്ടപ്പെടുകയും സാധനങ്ങൾ കെട്ടി കിടക്കുകയും ചെയ്തിരിക്കുകയാണ്.

         ആയതിനാൽ സാമ്പത്തികമായി വളരെയധികം തകർന്നിരിക്കുന്ന വ്യാപാരികൾക്ക് ചെറിയ ഒരു ആശ്വാസമെന്നോണം സർക്കാർ , അർദ്ധ സർക്കാർ ,പൊതുമേഖല , സ്വകാര്യ കെട്ടിടങ്ങളിൽ കച്ചവടം നടത്തുന്ന വ്യാപാരികളുടെ ലോക് ഡൺ കാലത്ത് അടഞ്ഞു കിടക്കുന്ന ദിവസങ്ങളിലെ വാടക ഒഴിവാക്കുകയും കെട്ടിട ഉടമകൾക്ക് ബിൽഡിംങ് ടാകസിനത്തിൽ ഇളവ് അനുവദിക്കണമെന്നും

വ്യാപാരി വ്യവസായി ഏകോപന സമിതി ബോവിക്കാനം യൂണിറ്റ് യോഗം ആവശ്യപെട്ടു

  പ്രസിഡൻറ്

പി.എം.എം.അബ്ദുൽ റഹിമാൻ യോഗം നിയന്ത്രിച്ചു.

മുസ്തഫ ബിസ്മില്ല, ഭാസ്ക്കരൻ ചേടിക്കാൽ, ഹംസ ചോയിസ്, മഹമ്മൂദ് മുളിയാർ, നാരയണൻ ബ്രദേശ്, മുഹമ്മദ് കുഞ്ഞി മുതലപ്പാറ, ഹാരിസ് എം.ബി., റിയാസ് ബദ്രിയാ, ഹരിചന്ദ്രൻ സംബന്ധിച്ചു.

No comments