Breaking News

വാർത്ത ഗ്രൂപ്പിന്റെ രണ്ടാംഘട്ട ഭക്ഷ്യ കിറ്റ് വിതരണത്തിന് തുടക്കമായി ബോവിക്കാനം റിസൻ സാവിയർ പള്ളി വികാരി ഫാദർ സ്റ്റാനി വാർത്താ ഗ്രൂപ്പ് അഡ്മിൻ ഉനൈസ് നുസ്രത്ത് നഗറിന് കിറ്റ് കൈമാറി ഉദ്ഘാടനം ചെയ്തു.

 

മുളിയാർ :
 വറുതിയുടെ കാലത്ത് ചേർത്ത് നിർത്തലിന്റെ അടയാളപ്പെടുത്തലായി വാർത്താ ഗ്രൂപ്പ്‌, കോവിഡ്  കാലത്തിന്റെ ആദ്യഘട്ടത്തിൽ ബഹു നുസ്രത്ത് ജമാഹത്ത് ഖത്തീബ് അബ്ദുൽ ബാരി ബാഖവി ഉസ്താദ് ഉദ്ഘാടനം ചെയ്തു തുടക്കം കുറിച്ച പ്രവർത്തനം ഓരോ മനുഷ്യരുടെയും പ്രയാസങ്ങൾ തേടി തുടർന്നുകൊണ്ടിരിക്കുയാണ്.
 ജാതിയോ മതമോ വർഗ്ഗമോ വർണ്ണമോ നോക്കാതെ വാർത്ത ഗ്രൂപ്പിന്റെ ഓരോ സഹായഹസ്തവും നൂറ് ശതമാനം അർഹതപ്പെട്ട കുടുംബങ്ങളിലേക്കാണ് എത്തുന്നത്.

 ജില്ലയുടെ ജീവകാരുണ്യ കർമ്മരംഗത്ത് മതസൗഹാർദ്ദത്തിന്റെ ഉദാത്ത മാതൃകയായി മാറുകയാണ് വാർത്ത ഗ്രൂപ്പ്.
ബോവിക്കാനം റിസൻ സാവിയർ പള്ളി വികാരി ഫാദർ സ്റ്റാനി വാർത്താ ഗ്രൂപ്പ് അഡ്മിൻ ഉനൈസ് നുസ്രത്ത് നഗറിന് കൈമാറി രണ്ടാംഘട്ട കിറ്റ് വിതരണത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു,
 പൊതു പ്രവർത്തകരായ ജാസർ പൊവ്വൽ, ജോർജ് മണിഭൂഷൻ, നാസർ ബെള്ളിപ്പാടി എന്നിവർ സംബന്ധിച്ചു.

No comments