Breaking News

എല്‍ഡിഎഫിനും സര്‍ക്കാരിനും നാണക്കേടുണ്ടാക്കുന്ന സംഭവങ്ങള്‍ ഉണ്ടാകരുത്; ഐഎന്‍എല്ലിന് സിപിഐഎമ്മിന്റെ മുന്നറിയിപ്പ് പരസ്യ പ്രതികരണം പാടില്ലെന്നും നിര്‍ദേശം


പിഎസ്‌സി കോഴ വിവാദത്തില്‍ എല്‍ഡിഎഫിനും സര്‍ക്കാരിനും നാണക്കേടുണ്ടാക്കുന്ന സംഭവങ്ങള്‍ ഉണ്ടാകരുതെന്ന് ഐഎന്‍എല്‍ നേതാക്കള്‍ക്ക് സിപിഐഎമ്മിന്റെ മുന്നറിയിപ്പ്. പരസ്യ പ്രതികരണം പാടില്ലെന്നും നിര്‍ദേശം നല്‍കി. എകെജി സെന്ററില്‍ ഐഎന്‍എല്‍ നേതാക്കളെ വിളിച്ചുവരുത്തിയാണ് സിപിഐഎം സംസ്ഥാന സെക്രട്ടറി എ വിജയരാഘവന്‍ കൂടിക്കാഴ്ച നടത്തിയത്. സര്‍ക്കാരിന്റെയും മുന്നണിയുടെയും പ്രതിഛായക്ക് കോട്ടം തട്ടാതിരിക്കാനുള്ള നടപടികള്‍ ഉണ്ടാകുമെന്ന് ചര്‍ച്ചയ്ക്ക് ശേഷം ഐഎന്‍എല്‍ സംസ്ഥാന പ്രസിഡന്റ് എപി അബ്ദുള്‍ വഹാബ് പറഞ്ഞു.

ഇടതുമുന്നണിക്ക് നാണക്കേടുണ്ടാക്കുന്ന തരത്തില്‍ ഐഎന്‍എല്ലിലെ ആഭ്യന്തര പ്രശ്‌നങ്ങള്‍ പോകുന്ന പശ്ചാത്തലത്തിലാണ് സിപിഐഎമ്മും മുന്നണിയും വിഷയത്തില്‍ ഇടപെട്ടത്. ഇടതുമുന്നണിക്ക് അനുകൂലമായൊരു രാഷ്ട്രീയ നേതൃത്വം ഇപ്പോഴുണ്ട്. അതിന് കോട്ടം തട്ടുന്ന തരത്തിലുള്ള സമീപനങ്ങള്‍ ഒഴിവാക്കണമെന്ന് സിപിഐഎം മുന്നറിയിപ്പ് നല്‍കി.

No comments