Breaking News

സ്‌പെഷ്യല്‍ കിറ്റ് ഓണത്തിനും; റേഷന്‍ വ്യാപാരികള്‍ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷ നല്‍കാന്‍ സര്‍ക്കാര്‍

സംസ്ഥാന സര്‍ക്കാറിന്റെ ഭക്ഷ്യ കിറ്റുകള്‍ ഓണത്തിനും. സംസ്ഥാനത്തെ മുഴുവന്‍ റേഷന്‍ കാര്‍ഡ് ഉടമകള്‍ക്കും സ്‌പെഷ്യല്‍ കിറ്റ് നല്‍കാന്‍ മന്ത്രിസഭാ യോഗത്തില്‍ തീരുമാനമായി. കൊവിഡ് രോഗബാധയുടെ പശ്ചാത്തലത്തില്‍ റേഷന്‍ വ്യാപാരികള്‍ക്ക് ഏഴരലക്ഷം രൂപയുടെ ഇന്‍ഷുറന്‍സ് പരിരക്ഷയും അനുവദിക്കും.

റേഷന്‍ വ്യാപാരികളെ കൊവിഡ് മുന്നണി പോരാളികളായി കണക്കാക്കണം എന്ന ആവശ്യം ശക്തമാവുന്നതിനിയെയാണ് ഇന്‍ഷുറന്‍സ് പരിരക്ഷ നല്‍കാന്‍ തീരുമാനം ഉണ്ടാവുന്നത്.

ഇതിന് പുറമെ രാജവെമ്പാലയുടെ കടിയേറ്റ് മരിച്ച തിരുവനന്തപുരം മൃഗശാലയിലെ ജീവനക്കാരന്‍ ഹര്‍ഷാദിന്റെ കുടുംബത്തിനും സംസ്ഥാന സര്‍ക്കാര്‍ സഹായധനം പ്രഖ്യാപിച്ചു. 20 ലക്ഷം രൂപ ഹര്‍ഷാദിന്റെ കുടുംബത്തിന് അനുവദിച്ചു. ഇതില്‍ 10 ലക്ഷം വീട് നിര്‍മാണം പൂര്‍ത്തിയാക്കാനാണ്. ആശ്രിതയ്ക്ക് സര്‍ക്കാര്‍ ജോലി നല്‍കും. 18 വയസ്സുവരെ കുട്ടികളുടെ വിദ്യാഭ്യാസ ചെലവ് സര്‍ക്കാര്‍ വഹിക്കാനും തീരുമാനിച്ചു.

No comments