Breaking News

വൈക്കം മുഹമ്മദ് ബഷീറിന്റെ ഓർമ്മദിനത്തിൽ പഴമയുടെ പൈതൃകത്തെ മാതൃകയാക്കിയ അബാൻ അബൂബക്കറിന് എസ്ഡിപിഐ കല്ലങ്കൈ ബ്രാഞ്ചിന്റെ സ്നേഹോപഹാരം


കല്ലങ്കൈ: ഇത് അബാൻ അബൂബക്കർ എന്ന കൊച്ചു മിടുക്കന്റെ ചിന്തയിൽ വൈക്കം മുഹമ്മദ് ബഷീർ എന്ന മലയാളത്തിന്റെ സുൽത്താനെ കുറിച്ചുള്ള സ്മരണകൾക്ക് ജീവൻ നൽകി പഴമയുടെ പൈതൃകത്തെ മാതൃകയാക്കി പകർത്തിയ ഫോട്ടോഗ്രാപി തരഗം സൃഷ്ടിക്കുകയാണ്.

പഴയ കാല ടേപ്റെക്കോർഡറും ക്ലോക്കും മച്ചിൻ പുറവും ഒക്കെ ഉൾകൊള്ളിച്ച് കൊണ്ട് വൈക്കം മുഹമ്മദ് ബഷീറിന്റെ ശരീര സാദൃഷ്യമുള്ള വേഷവിധാനം ചെയ്ത് കൊണ്ട് കൈയിൽ പേനയും പിടിച്ച് കതയെഴുതുന്ന കുഞ്ഞു ബഷീർക്കായെ ഈ പൊതുജനത്തിന് മുനിൽ പുനർജനിപ്പിച്ച ഈ കൊച്ചു മിടുക്കനെ നമ്മൾ കാണാതെ പോയാൽ ഒരു പാട് പഴമകൾ നമ്മളിൽ നിന്നും ഓർമ്മകൾ അറ്റ് പോകും.

കുഞ് മിടുക്കന് 14-ാം വാർഡ് മെമ്പർ ദീക്ഷിത്ത് കല്ലങ്കൈ സ്നേഹോപഹാരം കൈമാറി.
എസ്ഡിപിഐ ബ്രാഞ്ച് പ്രസിഡന്റ് അൻവർ കല്ലങ്കൈ, സെക്രട്ടറി മൊയ്തീൻ കുഞ്ഞി പടിഞ്ഞാർ, വൈസ് പ്രസിഡന്റ് അബ്ദുൽ റഹ്മാൻ,സവാദ് കല്ലങ്കൈ,അബ്ദുല പടിഞ്ഞാർ,ഹാരിസ് തോട്ടിൽ, തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു.

No comments