സേവന പ്രവർത്തനങ്ങളുടെ ക്രോഡീകരണ മികവിന് അഹമ്മദ് ചൗക്കിക്ക് ആദരവ് നൽകി എസ്ഡിപിഐ ചൗക്കി ബ്രാഞ്ച്
മൊഗ്രാൽപുത്തൂർ : എസ്ഡിപിഐ ചൗക്കി ബ്രാഞ്ച് സമ്മേളനത്തോടനുബന്ധിച്ച് പാർട്ടി പഞ്ചായത്ത് പ്രസിഡന്റ് അഹ്മദ് ചൗക്കിയെ ആദരിച്ചു.
കൊറോണയുടെ തുടക്കം മുതൽ പഞ്ചായത്തിലെ വിവിധ മേഖലകളിൽ സേവന പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നതിന് പാർട്ടിയെ സജ്ജമാക്കിയതിലും പതിനാലാം വാർഡിൽ വിജയത്തിൽ പാർട്ടി ക്ക് ശക്തി പകരുന്നതിനും മുന്നിട്ടുനിന്ന് പ്രയത്നിച്ചതിനും ആദരവ് നൽകിയത്.
എസ്ഡിപിഐ ചൗക്കി ബ്രാഞ്ച് സെക്രട്ടറി അസ്കർ ചൗക്കി ഷാൾ അണിയിച്ചു ആദരിച്ചു.
പതിനാലാം വാർഡ് മെമ്പർ ദിക്ഷിത്ത് കല്ലങ്കൈ,ഹമീദ് എരിയാൽ, സമീർ ചൗക്കി, ഹമീദ് സാറ, സാജിർ അബ്ബാസ്, അൻവർ കല്ലങ്കൈ, തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു..

No comments