Breaking News

കാസർകോടിന് അഭിമാനം ; ഭിന്നശേഷിക്കാർക്കുള്ള ഇന്ത്യൻ ക്രിക്കറ്റ് ടീമിൽ പാഡണിയാൻ അലി പാദാറും


കാസർകോട്:  ജില്ലയുടെ അഭിമാനമായി ഭിന്നശേഷിക്കാർക്കുള്ള ഇന്ത്യൻ ക്രിക്കറ്റ് ടീമിലേക്ക് മൊഗ്രാൽ പുത്തൂർ സ്വദേശി അലി പാദാറിനെ തെരഞ്ഞെടുത്തു. കഴിഞ്ഞമാസം ഭിന്നശേഷിക്കാർക്കുള്ള ഇന്ത്യൻ ക്രിക്കറ്റ് ടീം കോച്ചിംഗ് ക്യാമ്പിലേക്ക് സെലക്ഷൻ ലഭിച്ചതിനു പിന്നാലെയാണ് ഇന്ത്യൻ ടീമിൽ അരങ്ങേറാൻ കാസർഗോഡിന്റെ ഈ താരത്തിന് അവസരം ലഭിച്ചത്.സെപ്റ്റബറിൽ ഹൈദരാബാദിൽ വെച്ച് നടക്കുന്ന ടി-20 മാച്ചിൽ ബംഗ്ലാദേശിനെതിരെ അലി പാദാർ പാഡണിയും.

No comments